അഹമ്മദിനോട് അനാദരവ്: മോദി കേരളത്തോട് മാപ്പ് പറയണം- വി.ടി.ബല്‍റാം
text_fieldsജിദ്ദ: മുതിര്‍ന്ന പാര്‍ലമെന്‍േററിയനും കേരളത്തിന്‍െറ സമുന്നതനായ നേതാവുമായിരുന്ന ഇ. അഹമ്മദിനോട് കേന്ദ്രസര്‍ക്കാര്‍ കാണിച്ച അനാദരവിന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരള ജനതയോട് മാപ്പ് പറയണമെന്ന് വി.ടി.ബല്‍റാം എം.എല്‍.എ. അഹമ്മദിന്‍െറ ഭൗതിക ശരീരം ഡല്‍ഹിയിലിരിക്കെ ബജറ്റ് സമ്മേളനം മാറ്റിവെക്കാത്ത നടപടി മനുഷ്യത്വ വിരുദ്ധമായി. കോണ്‍ഗ്രസ് ഈ വിഷയത്തില്‍ ഇനിയും പ്രതിഷേധമുയര്‍ത്തും. ജിദ്ദയിലത്തെിയ ബല്‍റാം ഒ. ഐ.സി. സി പാലക്കാട് ജില്ല കമ്മിറ്റി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
കേരളത്തില്‍ ആര്‍.എസ്.എസ് ആഗ്രഹിക്കുന്നതിലപ്പുറമാണ് പോലിസില്‍ അവര്‍ക്കുള്ള സ്വാധീനം. അതിന് ചില ഉദ്യോഗസ്ഥരുടെ പിന്‍ബലമുണ്ട്. ആരാണ് ഇത്തരം ഉദ്യോഗസ്ഥരെ പ്രധാന കസേരകളില്‍ ഇരുത്തുന്നത് എന്നത് അന്വേഷിക്കേണ്ടതുണ്ട്.
കോണ്‍ഗ്രസ് പരിമിതികള്‍ക്കുള്ളില്‍ നിന്നാണെങ്കിലും ബി.ജെ.പിയെ എതിര്‍ക്കാന്‍ രാജ്യത്ത് പുതിയ മതേതരസഖ്യങ്ങള്‍ തേടുകയാണ്്. യു.പിയിലെ പുതിയ സഖ്യം അതിന് തെളിവാണ്. പക്ഷെ അതിന് തുരങ്കം വെക്കുന്ന നിലപാടാണ് സി.പി.എമ്മിന്‍േറതെന്ന് ബല്‍റാം കുറ്റപ്പെടുത്തി. ബീഹാറിലും ഇതു തന്നെയായിരുന്നു സി.പി.എം നിലപാട്. ലോ അക്കാദമി സമരത്തില്‍ എസ്.എഫ്.ഐ വിദ്യാര്‍ഥികളെ വഞ്ചിച്ചു.
നോട്ട് വിഷയത്തില്‍ കോണ്‍ഗ്രസിന്‍െറ സമരം ദുര്‍ബലമായിരുന്നു എന്ന വിമര്‍ശനത്തെ ബല്‍റാം അംഗീകരിച്ചില്ല. അതേ സമയം കേരളത്തില്‍ ഭരണത്തിലെ പോരായ്മ മറച്ചു പിടിക്കാന്‍ ഇടതുമുന്നണി നോട്ട് വിഷയം ഉപയോഗിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ ഏതെങ്കിലും ഒരു നേതാവിന്‍െറ വരവു കൊണ്ട് പ്രത്യേകിച്ച് മാറ്റമുണ്ടാവുമെന്ന് കരുതുന്നില്ളെന്ന് പ്രിയങ്കക്ക് കോണ്‍ഗ്രസിനെ രക്ഷിക്കാനാവുമോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു.
അതേ സമയം പ്രിയങ്ക കോണ്‍ഗ്രസിന് ഒരോ ഘട്ടത്തിലും ഉണര്‍വ് പകരുന്നുണ്ട്. ഏതെങ്കിലും നേതാക്കളെ കേന്ദ്രീകരിച്ച് സ്ഥാനമാനങ്ങള്‍ ലഭിച്ചിരുന്ന കാലം കോണ്‍ഗ്രസില്‍ അസ്തമിച്ചു. ജനാധിപത്യപരമായ രീതിയില്‍ തന്നെയാണ് ഇപ്പോള്‍ പദവികള്‍ ലഭിക്കുന്നത്.
അടുത്ത കാലത്ത് കോണ്‍ഗ്രസിലുണ്ടായ ഏറ്റവും വിപ്ളവകരമായ നടപടിയാണ് പുതുതലമുറക്കാര്‍ക്ക് ഡി.സി.സി അധ്യക്ഷ പദവി നല്‍കിയത്.
വാര്‍ത്താസമ്മേളനത്തില്‍ ഒ.ഐ.സി.സി റീജ്യനല്‍ കമ്മിറ്റി പ്രസിഡന്‍റ് കെ.ടി.എ മുനീര്‍ പാലക്കാട് ജില്ലാകമ്മിറ്റി ഭാരവാഹികളായ മുജീബ് മുത്തേടത്ത്, കരീം മണ്ണാര്‍ക്കാട്, മുജീബ് തൃത്താല, ജിതേഷ് എറകുന്നത്ത്, അനീസ് പട്ടാമ്പി, ഉണ്ണിമേനോന്‍ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.