പൊലീസുകാരന്‍െറ വേഷത്തിലത്തെി മലയാളികളെ കൊള്ളയടിച്ചു
text_fieldsറിയാദ്: ഇരുതോളുകളിലും നക്ഷത്രങ്ങള്‍ പതിച്ച പൊലീസിന്‍െറ ഒൗദ്യോഗിക വേഷത്തിലത്തെിയ അറബി മധ്യവയസ്കന്‍ മലയാളികളെ കൊള്ളയടിച്ചു. നാദെക് കമ്പനിയില്‍ ട്രെയിനിങ് മാനേജരായ എറണാകുളം സ്വദേശി അജിത്തും സുഹൃത്ത് ഇരിട്ടി സ്വദേശി അഭിലാഷുമാണ് ഉലയയില്‍ ബുധനാഴ്ചയുണ്ടായ സംഭവത്തില്‍ കൊള്ളയടിക്കിരയായത്. ഇരുവര്‍ക്കുമായി 3800 റിയാല്‍ നഷ്ടമായി. സുഹൃത്തിനെ കാണാനാണ് അജിത് വൈകീട്ട് 6.30ഓടെ ഉലയയില്‍ തഖസൂസി റോഡിന് സമീപമുള്ള റെസിഡന്‍ഷ്യല്‍ ഏരിയയിലത്തെിയത്. മൂസ ബിന്‍ നുസൈര്‍ സ്ട്രീറ്റിലത്തെിയ അജിത് കാര്‍ പാര്‍ക്ക് ചെയ്ത ശേഷം സുഹൃത്തിനോട് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ട ശേഷം വില്ലയുടെ ഗേറ്റിന് മുന്നില്‍ നില്‍ക്കുകയായിരുന്നു.
അപ്പോള്‍ അതുവഴി വന്ന പഴയൊരു യുക്കോണ്‍ കാര്‍ അടത്തുകൊണ്ട് വന്ന് നിറുത്തി. പൊലീസ് വേഷത്തിലിരുന്ന അയാള്‍ അജിത്തിനോട് ഇഖാമ ആവശ്യപ്പെട്ടു. പൊലീസുകാരനാണെന്ന് കരുതി പഴ്സ് എടുത്ത് അതില്‍ നിന്ന് ഇഖാമ എടുത്തുകൊടുക്കാനൊരുങ്ങുമ്പോള്‍ അയാള്‍ പഴ്സ് പിടിച്ചുവാങ്ങി. ഇതിനിടയില്‍ അറബിയില്‍ പലതും ചോദിക്കുന്നുണ്ടായിരുന്നു. വേണ്ടത്ര ഭാഷാപ്രാവീണ്യമില്ലാത്തതിനാല്‍ അയാള്‍ ചോദിച്ചതൊന്നും അജിത്തിന് മനസിലായില്ല.
എന്നാല്‍ അയാള്‍ ആകെ ദേഷ്യത്തിലാണെന്ന് മനസിലായി. പഴ്സ് പരിശോധിച്ച് അതിലുണ്ടായിരുന്ന 3700 റിയാല്‍ എടുത്തു. ഈ സമയം ഗേറ്റ് തുറന്ന് പുറത്തുവന്ന അഭിലാഷിനോടും അയാള്‍ ഇഖാമ ആവശ്യപ്പെട്ടു.
അതിനായി പഴ്സ് എടുത്തപ്പോള്‍ അതും പിടിച്ചുപറിച്ചു. അതില്‍ നൂറ് റിയാലും ചില്ലറ നോട്ടുകളുമാണുണ്ടായിരുന്നത്. നൂറ് റിയാല്‍ എടുത്ത ശേഷം ബാക്കി വന്ന ചില്ലറ നോട്ടുകള്‍ ചുരുട്ടിക്കൂട്ടി അയാള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞു. ഈ സമയമെല്ലാം രണ്ടുപേരേയും അയാള്‍ ആക്രോശിക്കുന്നതുപോലെയാണ് ചോദ്യം ചെയ്തുകൊണ്ടിരുന്നത്.
അത് തുടരുന്നതിനിടെ ആ റോഡിലത്തെിയ വാഹനങ്ങള്‍ക്ക് ഇയാളുടെ കാര്‍ റോഡ് മധ്യത്തില്‍ കിടക്കുന്നത് മൂലം മുന്നോട്ട് പോകാന്‍ കഴിയാതെ ട്രാഫിക് പ്രശ്നമുണ്ടായി. വാഹനങ്ങള്‍ ഹോണ്‍ മുഴക്കാന്‍ തുടങ്ങിയതോടെ സഹികെട്ട് അയാള്‍ രണ്ട് പഴ്സുകളും ഇവരുടെ നേര്‍ക്ക് വലിച്ചെറിഞ്ഞുകൊടുത്ത ശേഷം വേഗത്തില്‍ കാറോടിച്ചുപോവുകയായിരുന്നു. പണം മാത്രമേ നഷ്ടമായിട്ടുള്ളൂ. ഇഖാമയും എ.ടി.എം കാര്‍ഡുകളും മറ്റ് രേഖകളും തിരിച്ചുകിട്ടി.
വഴിയില്‍ കണ്ട പൊലീസ് പട്രോള്‍ വിഭാഗത്തോട് ഇവര്‍ വിവരം പറഞ്ഞെങ്കിലും സംഭവത്തെ കുറിച്ച് കൃത്യമായ വിശദ്ദീകരണം നല്‍കാന്‍ അറബി ഭാഷ നന്നായി അറിയാത്തത് കൊണ്ട് കഴിഞ്ഞില്ല. അടുത്ത ദിവസം പൊലീസിന് വിശദമായ പരാതി നല്‍കുമെന്ന് അജിത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.