‘ജിദ്ദ പ്ലസ്​’  പ്രകാശനം ചെയ്​തു

08:44 AM
17/12/2017
‘ഗൾഫ് മാധ്യമം’ ജിദ്ദ പ്ലസ് പ്രകാശന ചടങ്ങിൽ നിന്ന്​
ജിദ്ദ: ‘ഗൾഫ് മാധ്യമം’ പുറത്തിറക്കിയ ജിദ്ദ പ്ലസ് പ്രത്യേക പതിപ്പ്​ പ്രകാശനം ചെയ്തു. സിഫ് ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ കിങ്​ അബ്​ദുൽ അസീസ് യൂണിവേഴ്‌സിറ്റി പ്രഫസർ ഡോ. ഇസ്മാഈൽ മരുതേരിക്ക് കോപ്പി നൽകി സിഫ് പ്രസിഡൻറ് ബേബി നീലാമ്പ്രയാണ്​ പ്രകാശനം നിർവഹിച്ചത്​. സിഫ് സെക്രട്ടറി ഷബീർ ലവ, ഗൾഫ് മാധ്യമം കോ ഒാഡിനേഷൻ കമ്മിറ്റി കോ ഒാഡിനേറ്റർ നജ്മുദ്ദീൻ, മാർക്കറ്റിങ് എക്സിക്യൂട്ടീവ് റോഷൻ മുഹമ്മദ്, പി.കെ സിറാജ്, സി.കെ മൊറയൂർ, ഇസ്മാഈൽ കല്ലായി, ടി.പി സുനീർ എന്നിവരും സിഫ് ഭാരവാഹികളും സംബന്ധിച്ചു.
COMMENTS