സിഫ് ചാമ്പ്യൻസ് ലീഗ്:  സബീൻ എഫ്‌.സിക്ക് ജയം

08:41 AM
17/12/2017
കഴിഞ്ഞ ദിവസം നടന്ന സിഫ് ഫുട്്ബാൾ ടൂർണമെൻറിലെ എ ഡിവിഷൻ കളിയിൽ നിന്ന്
ജിദ്ദ: 18ാമത്​ സിഫ് - ഈസ് ടീ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ടൂർണമ​െൻറിൽ എ ഡിവിഷനിൽ കഴിഞ്ഞ വർഷത്തെ രണ്ടാംസ്​ഥാനക്കാരായ ശറഫിയ ട്രേഡിങ്ങ് സബീൻ എഫ്‌.സിക്ക് മൂന്നുഗോൾ ജയം. നിലവിലെ ചാമ്പ്യൻമാരായ റോയൽ ട്രാവൽസ്​ റിയൽ കേരളയെയാണ്​ പരാജയപ്പെടുത്തിയത്​. കഴിഞ്ഞ ഫൈനലിലേറ്റ പരാജയത്തിന് മറുപടിയായി സബീൻ എഫ്.സിയുടെ ജയം. ആദ്യ മിനുട്ട്  മുതൽ തന്നെ  ഇരു ഗോൾ മുഖത്തും പന്ത് കയറിയിറങ്ങിയതോടെ കളി ആവേശകരമായി. ഇരു പാർശ്വങ്ങളിലൂടെയുള്ള പതിവ് ശൈലിയിൽ തന്നെയാണ് സബീൻ കളിച്ചത്. മിഡ് ഫീൽഡിൽ അധ്വാനിച്ചു കളിച്ച സമാനത്തുൽ നസ്​റീനായിരുന്നു സബീനി​​െൻറ പ്ലേ മേക്കർ. റിയൽ കേരളയുടെ നായകൻ അഷ്റഫും, ഫഹദും പതിവ് പോലെ കോട്ട കാത്തപ്പോൾ അപ്രതീക്ഷിതമായി വഴങ്ങിയ രണ്ടു പെനാൽറ്റികളാണ് അവരുടെ വിധിയെഴുതിയത്. കളി തുടങ്ങി  പത്തു മിനുട്ടിനുള്ളിൽ ആദ്യ ഗോൾ വഴങ്ങിയെങ്കിലും ഗോൾ മടക്കാനുള്ള ആവേശത്തോടെ തിരിച്ചടിച്ച റിയൽ കേരള പലപ്പോഴും സബീൻ ഗോൾ മുഖത്തു അപായ മണി മുഴക്കിയെങ്കിലും സബീൻ പ്രതിരോധം ശക്തമായിരുന്നു. രണ്ടാം ഗോൾ റിയൽ ഗോൾ കീപ്പറുടെ പിഴവായിരുന്നു. അനാവശ്യമായി ഗോൾ പോസ്​റ്റ്​ വിട്ട ഗോൾ കീപ്പർ സന്ദീപി​​െൻറ തലയ്ക്കു മുകളിലൂടെ പന്ത് കോരിയിട്ട സമാനത്തുൽ നസ്​റീൻ  രണ്ടാം ഗോളും നേടി. സബീൻ എഫ്‌.സിയുടെ ഗോൾ കീപ്പർ ഷറഫുദ്ദീനാണ്​ മികച്ച കളിക്കാരൻ. ഷറഫുദ്ദീനുള്ള അൽ അബീർ മാൻ  ഓഫ് ദി മാച്ച് അവാർഡ് ആലിപ്പു സമ്മാനിച്ചു.   
ബി ഡിവിഷനിൽ അൽ ഹാസ്‌മി ന്യൂ കാസിൽ സ്പോർട്ടിങ്ങും റോസ് ബിരിയാണി റൈസ് ജിദ്ദ എഫ്.സിയും സമനിലയിൽ പിരിഞ്ഞു. ആദ്യ പകുതിയിൽ ന്യൂ കാസിൽ ഒരു ഗോളിന് മുന്നിലായിരുന്നു. 
ന്യൂ കാസിലിനു വേണ്ടി ശിഹാബ് അടുക്കത്ത്​ ഗോൾ നേടിയപ്പോൾ  രണ്ടാം പകുതിയിൽ മുനി മുഹമ്മദലിയുടെ പെനാൽറ്റി ഗോളിൽ  ജിദ്ദ എഫ്‌.സി സമനില കണ്ടെത്തി. മികച്ച കളിക്കാരനായി ജിദ്ദയുടെ മുഹമ്മദ് ജാഫർ തിരഞ്ഞെടുക്കപ്പെട്ടു. ജാഫറിനുള്ള അവാർഡ് ഡോ. അഷ്റഫ് ഇരുമ്പുഴി സമ്മാനിച്ചു.
സി ഡിവിഷനിൽ യുണൈറ്റഡ് സ്പോർട്സ് ക്ലബ് ബി യെ, സോക്കർ ഫ്രീക്സ് സീനിയർ സമനിലയിൽ തടഞ്ഞു​^ 1 - 1. മുഹമ്മദ് റാഫി യുണൈറ്റഡിനു വേണ്ടി ഗോൾ നേടിയപ്പോൾ ഫലിഹുദ്ദീനാണ് സോക്കർ ഫ്രീക്‌സിനു വേണ്ടി ഗോൾ നേടിയത്. നല്ല കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട ഫലിഹുദ്ദീനുള്ള അവാർഡ്​ ഇസ്മായിൽ കല്ലായി സമ്മാനിച്ചു.  
അണ്ടർ 17 കാറ്റഗറിയിൽ ബറഖ റെസ്​റ്റോറൻറ്​ അനാകിഷ് എഫ്‌.സി ടാലൻറ്​ ടീൻസ് ഫുട്ബോൾ അക്കാദമിയെ സമനിലയിൽ പിടിച്ചു. 
ഷാസിൻ ടാല​െൻറ്​ ടീൻസിനു വേണ്ടി സ്കോർ ചെയ്തപ്പോൾ, അനാകിഷ് എഫ്‌.സിയുടെ അർഷദ് അബ്​ദുൽ സമദാണ് സമനില കണ്ടെത്തിയത്. 1^ -1. കളിയിലെ കേമനായി ടാലൻറ്​ ടീൻസി​​െൻറ മുഹമ്മദ് മുർഷിദ് അർഹനായി. മുർഷിദിനുള്ള അൽ അബീർ മാൻ ഓഫ് ദി മാച്ച് അവാർഡ്  അബ്ബാസ് ചെമ്പൻ സമ്മാനിച്ചു.
COMMENTS