Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കലാപ്രേമികൾക്കിത് അനർഘസന്ധ്യ; റിയാദിൽ ട്രവോൾട്ട, ജിദ്ദയിൽ റഹ്ബാനി
text_fieldsbookmark_border
ജിദ്ദ: സൗദിയിലെ കലാവസന്തം തുടരുന്നു. ജനറൽ എൻറർടൈൻമെൻറ് അതോറിറ്റിയുടെ കാർമികത്വത്തിൽ ഏതാനും ആഴ്ചകൾക്ക് മുമ്പ് കൊടിയേറിയ സംഗീത, കലാവിരുന്നിലെ ഏറ്റവും പ്രധാന ദിവസങ്ങളിലൊന്നായിരുന്നു വെള്ളിയാഴ്ച. ഒരേസമയം റിയാദിലും ജിദ്ദയിലും ലോകത്തെ എണ്ണംപറഞ്ഞ രണ്ടുകലാകാരൻമാരുടെ പ്രകടനം. പ്രശസ്ത ഹോളിവുഡ് താരവും ബഹുമുഖ പ്രതിഭയുമായ ജോൺ ട്രവോൾട്ട റിയാദിലെ ആരാധകരുമായി സംവദിച്ചപ്പോൾ ലെബനീസ് കേമ്പാസർ ഗസ്സാൻ റഹ്ബാനി അതേസമയം ജിദ്ദയിൽ സംഗീത വിരുന്നൊരുക്കി. അങ്ങനെ സൗദിയിലെ കലാേപ്രമികൾക്ക് അസുലഭ സായാഹ്നമായിരുന്നു വെള്ളിയാഴ്ചത്തേത്.
റിയാദിലെ അപെക്സ് എക്സിഷൻ ആൻഡ് കോൺഫറൻസ് സെൻററിലാണ് ജോൺ ട്രവോൾട്ട എത്തിയത്. മൂന്നുമണിക്കൂറിലേറെ അവിടെ ചെലവിട്ട അേദ്ദഹം, തെൻറ അത്ഭുതകരമായ കരിയറിനെ കുറിച്ചും ഹോളിവുഡിലെ തിരശീലക്ക് പിന്നിലെ കഥകളെകുറിച്ചും സംസാരിച്ചു. സിനിമ തിയറ്ററുകൾക്ക് അനുമതി നൽകിയ പശ്ചാത്തലത്തിൽ വർധിച്ച താൽപര്യത്തോടെയാണ് സൗദി യുവാക്കൾ ട്രവോൾട്ടയെ കേൾക്കാനെത്തിയത്. ‘എ നൈറ്റ് വിത്ത് ട്രവോൾട്ട’ എന്ന് പേരിട്ട് പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരുന്നു. വ്യാഴം രാത്രിയോടെ തെൻറ സ്വകാര്യവിമാനത്തിൽ റിയാദിലെത്തിയ ട്രവോൾട്ടയുടെ വിമാനത്താവളത്തിലെ ചിത്രം ൈവറലായിരുന്നു. രണ്ടുദിവസം സൗദിയിൽ തങ്ങുന്ന അദ്ദേഹം രാജ്യത്തെ ചരിത്ര, സാംസ്കാരിക കേന്ദ്രങ്ങളും സന്ദർശിക്കും.
ലെബനാനിലെ പ്രശസ്ത സംഗീത കുടുംബത്തിലെ അംഗമായ ഗസ്സാൻ റഹ്ബാനിയുടെ കച്ചേരി ജിദ്ദക്കടുത്ത് റാബിഗിൽ കിങ് അബ്ദുല്ല ഇകണോമിക് സിറ്റിയിലെ ജുമാൻ തിയറ്ററിലാണ് നടന്നത്. കേമ്പാസർ, ഒാർകസ്ട്ര കണ്ടക്ടർ, പിയാനിസ്റ്റ്, ഗായകൻ എന്നീ നിലകളിൽ പ്രശസ്തനായ റഹ്ബാനിയുടെ പ്രകടനം നിറഞ്ഞ കൈയടികളോടെയാണ് സദസ് സ്വീകരിച്ചത്. സൗദിയിലെ പരിപാടി അവതരിപ്പിക്കാൻ കഴിഞ്ഞതിൽ അതീവ സന്തുഷ്ടനാണെന്നും രാജ്യത്ത് കലയെ പ്രോത്സാഹിപ്പിക്കാൻ നടക്കുന്ന പുതിയ സംരംഭത്തിെൻറ ഭാഗമായതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
റഹ്ബാനി കുടുംബത്തിലെ പ്രമുഖൻ ഏലിയാസ് റഹ്ബാനിയുടെ മകനാണ് ഗസ്സാൻ.
ഏലിയാസിെൻറ സഹോദരൻമാരാണ് അറബ് സംഗീതലോകത്തെ കുലപതികളായ അസ്സി റഹ്ബാനിയും മൻസൂർ റഹ്ബാനിയും. അസ്സിയുടെ ഭാര്യയായിരുന്നു പശ്ചിമേഷ്യയിലെ ഏറ്റവും പ്രശസ്തഗായിക ഫൈറൂസ്.
താൻ വളർന്നത് സൗദി സുഹൃത്തുക്കൾക്കൊപ്പമായിരുന്നുവെന്നും ജിദ്ദയിൽ തനിക്ക് അപരിചിതത്വമേതും അനുഭവപ്പെടുന്നില്ലെന്നും ഗസ്സാൻ സൂചിപ്പിച്ചു. സമാനമായ പരിപാടികൾ ഇനിയും ഉണ്ടാകണമെന്ന ആഗ്രഹം പങ്കുവെച്ചാണ് സദസ്യർ പിരിഞ്ഞത്. ട്രവോൾട്ടയും ഗസ്സാനും ആദ്യമായാണ് സൗദിയിലെത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story