Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരാജ്യത്തി​െൻറ...

രാജ്യത്തി​െൻറ ദൃശ്യചാരുത  പകർത്തി വനിതകൾ

text_fields
bookmark_border
രാജ്യത്തി​െൻറ ദൃശ്യചാരുത  പകർത്തി വനിതകൾ
cancel
camera_alt????????? ????? ???? ???????? ?????????????
റിയാദ്​: സൗദി അറേബ്യയുടെ ദൃശ്യചാരുത പകർത്തിയ ‘കളേഴ്​സ്​ ഒാഫ്​ സൗദി’ മേളയിൽ  വനിതാഫോ​േട്ടാഗ്രാഫർമാരുടെ  കാമറാമികവി​​െൻറ തിളക്കം. സൗദിയുടെ പ്രകൃതിഭംഗിയും ചരിത്രവും പൈതൃകവും വർത്തമാനവും പകർത്തിയ മേളയിൽ  ഇത്തവണ ശ്രദ്ധേയമായ പ്രകടനങ്ങളുമായി വനിതകൾ മുന്നിലുണ്ട്​. 
വിവിധ ഫോ​േട്ടാഗ്രഫി വിഭാഗങ്ങളിൽ നിരവധി വനിതകളാണ്​ വിസ്​മയിപ്പിക്കുന്ന കാമറക്കാഴ്​ചകൾ അവതരിപ്പിക്കുന്നത്​. സ​േങ്കതിക വിദ്യയിലും അത്യാധുനിക കാമറകളുടെ  ഉപയോഗത്തിലും സൗദി വനിതകളുടെ പ്രാവീണ്യം വിളിച്ചോതുന്നതാണ്​ ഒാരോ സ്​റ്റാളും. റിയാദ്​ ഇൻറർ നാഷനൽ  കൺവെൻഷൻ ആൻറ്​ എക്​സിബിഷൻ സ​െൻററിൽ നടന്ന പ്രദർശനം കാണാൻ സ്വദേശികളും വിദേശികളുമായി ആയിരക്കണക്കിന്​ പേരാണ്​ എത്തിയത്​. ​വിവിധ സ്​റ്റാളുകളിൽ ഫോ​േട്ടാ ഗ്രഫിയുടെ ഡെമോൺസ്​ട്രേഷനുമായി വനിതകൾ അണിനിരന്നു. ശ്രദ്ധേയമായ ഫോ​േട്ടാകളുമായാണ്​ എല്ലാ പവിലിയനിലും  വനിതകൾ  മികവുകൾ അടയാള​​െപ്പടുത്തിയത്​. റിയാദിലെ പ്രശസ്​തമായ മസ്​മക്​ കൊട്ടാരത്തി​​െൻറ അകത്തളങ്ങളെ സമഗ്രമായി ആവിഷ്​കരിച്ച  ഹിന്ദ്​ അൽ അലി എന്ന വനിതാഫോ​േട്ടാഗ്രാഫറുടെ പ്രദർശനം ഏറെ ശ്രദ്ധിക്കപ്പെട്ടു. 1865^ൽ നിർമിക്കപ്പെട്ട കോട്ടയുടെ പൈതൃകങ്ങളുടെ അടയാളങ്ങൾ അതിസൂക്ഷ്​മമായി ഒപ്പിയെടുത്തിരിക്കയാണ്​ ഹിന്ദ്​ അൽ അലി. അമച്വർ ഫോ​േട്ടാഗ്രാഫറാണ്​ ഇൗ  വനിത. ഒാരോ ഫോ​േട്ടായും ലോകത്തി​​െൻറ ഏത്​ ഭാഗത്തുള്ളവർക്കും അറിവി​​െൻറ  കാഴ്​ചകൾ എത്തിക്കാനുതകുന്നതാണെന്ന്​  അവർ പറഞ്ഞു. ചരി​ത്രവും പൈതൃകവുമാണ്​ ഇവരുടെ ഫോ​േട്ടാ ഗ്രഫിക്ക്​ വിഷയം. ഇന്ത്യയിൽ  സുഹൃത്തുക്കളുണ്ടെന്നും  ഫോ​േട്ടാഗ്രഫിക്ക്​ വേണ്ടി   ഇന്ത്യ സന്ദർശിക്കുമെന്നും അവർ ‘ഗൾഫ്​ മാധ്യമ’ത്തോടു പറഞ്ഞു. 
കേരളത്തെ പറ്റി കേട്ടിട്ടുണ്ട്​. ഫോ​േട്ടാഗ്രാഫിക്ക്​   സാധ്യതയുള്ള നാടാണ്​ കേരളമെന്നാണ്​ താൻ മനസിലാക്കിയതെന്നും ഹിന്ദ്​ അൽ അലി വ്യക്​തമാക്കി. ഡ്രോൺ കാമറ ഒാപറേഷനിൽ ആദ്യമായി സൗദിയിൽ കഴിവ്​ തെളിയിച്ച വനിതാഫോ​േട്ടാ ഗ്രാഫർ മറാം ഹമാദ്​ മത്​സരത്തിൽ പ​െങ്കടുക്കുന്നുണ്ട്​. ഫിലിംമേക്കർ കൂടിയാണിവർ. മൊബൈൽ ഫോൺ ഫോ​േട്ടാഗ്രഫി വിഭാഗത്തിൽ റിയാദ്​ നഗരത്തി​​െൻറ വിസ്​മയക്കാഴ്​ചകൾ പകർത്തിയ തഗ്​രീദ്​ മുഹമ്മദ്​ എന്ന വനിത രണ്ട്​ വർഷമായി ഇൗ മേഖലയിൽ ശ്രദ്ധേയയാണ്​. സൈബർ സെക്യൂരിറ്റി വിഭാഗത്തിൽ വിദഗ്​ധയാണീ വനിത. ​െഎഫോൺ 7 ഉപയോഗിച്ചാണ്​ ഫോ​േ​ട്ടാകൾ പകർത്തിയത്​.  
വിവിധ രാജ്യങ്ങളിലെ ആദിവാസി ഗോത്ര വിഭാഗങ്ങളുടെ ബ്ലാക്​ ആൻറ്​ വൈറ്റ്​  ഫോ​േട്ടാകളുമായി അസീസ്​ അൽ ബക്​ഷി എന്ന സൗദി യുവാവ്​ ഒരുക്കിയ സ്​റ്റാൾ തീർത്തും വ്യത്യസ്​തമായിരുന്നു. സ്​റ്റുഡിയോ ഫോ​േട്ടാഗ്രാഫി മേഖലയിലുള്ള നിരവധി വനിതകളും മത്​സരത്തിൽ പ​െങ്കടുക്കുന്നുണ്ട്​. സൗദി അറേബ്യയുടെ ടൂറിസം സാധ്യതകളിലേക്ക്​ വെളിച്ചം വീശുന്ന നിരവധി പവിലിയനുകളും ‘കളേഴ്​സ്​ ഒാഫ്​ സൗദി’ പ്രദർശനത്തെ സമ്പന്നമാക്കി. 
ഹായിൽ പട്ടണത്തി​​െൻറ ചരിത്രവും പൈതൃകവും വർത്തമാനവും വ്യക്​തമാക്കുന്ന ഫ്രെയിമുകൾ, നജ്​റാൻ പട്ടണത്തി​​െൻറ മനോഹാരിത ഒപ്പിയെടുത്ത  പ്രദർശനം, അബഹയുടെ ആകാശക്കാഴ്​ച, പ്രതിരോധ, ടൂറിസം മന്ത്രാലയങ്ങൾ ഒരുക്കിയ സ്​റ്റാൾ എന്നിവയും ശ്രദ്ധേയമായിരുന്നു.
ദേശീയ വിനോദ സഞ്ചാര വികസന പദ്ധതിയുടെ ഭാഗമായി സൗദി കമീഷൻ ഫോർ ടൂറിസം ഹെറിറ്റേജിന്​ കീഴിലാണ്​  ആറാമത്​  കളേഴ്​സ്​ ഒാഫ്​ സൗദി  ഫോറം മേള  സംഘടിപ്പിച്ചത്​. 
വിവിധ മത്​സര വിഭാഗങ്ങളിലായി 13 ലക്ഷം റിയാലാണ്​ പുരസ്​കാരമായി നൽകുക.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:colours of saudi
News Summary - -
Next Story