Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2017 2:42 PM IST Updated On
date_range 9 Dec 2017 2:42 PM ISTയാനിയുടെ മനസിൽ മായാത്ത ഇൗണമായി സൗദി
text_fieldsbookmark_border
ജിദ്ദ: മഹത്തായ ഇൗ ദേശവും സംസ്കാരവും തെൻറ ഹൃദയം കീഴടക്കിയെന്നും ഇനിയും ഇവിടേക്ക് വരുമെന്നും ചൊല്ലി യാനി സൗദിയിലെ കച്ചേരികൾ അവസാനിപ്പിച്ചു. നവംബർ 30 ന് ജിദ്ദയിൽ ആരംഭിച്ച കച്ചേരി പരമ്പര വ്യാഴം രാത്രി ദമ്മാം ദഹ്റാനിലെ പരിപാടിയോടെയാണ് സമാപിച്ചത്. ജിദ്ദ, റിയാദ്, ദമ്മാം നഗരങ്ങളിൽ രണ്ടുവീതം ആറു കച്ചേരികളാണ് അദ്ദേഹം അവതരിപ്പിച്ചത്. പതിവില്ലാത്ത വിധം ഒാരോ കച്ചേരിക്ക് മുമ്പും ശേഷവും അദ്ദേഹം സാമൂഹിക മാധ്യമങ്ങളിലൂടെ തെൻറ വിചാരങ്ങൾ അനുവാചകരുമായി പങ്കുവെച്ചുകൊണ്ടിരുന്നു.
നവംബർ 26 ന് സൗദിയിലേക്ക് തിരിക്കുംമുമ്പ് അമേരിക്കയിലെ ഫ്ലോറിഡ വിമാനത്താവളത്തിൽ വെച്ചുള്ള വീഡിയോ സന്ദേശം മുതൽ ഇന്നലെ വൈകിട്ട് ദഹ്റാനിൽ നിന്ന് യാത്ര ചൊല്ലുന്നത് വരെ പത്തിലേറെ ട്വീറ്റുകളാണ് യാനി പോസ്റ്റ് ചെയ്തത്. സൗദി, ഇവിടത്തെ സംസ്കാരം, ജനത, കച്ചേരികളെ ആവേശത്തോടെ സ്വീകരിച്ച ആരാധകർ എന്നിവയെ കുറിച്ചെല്ലാം കുറുസന്ദേശങ്ങളിൽ അദ്ദേഹം വാചാലനായി. ജിദ്ദയിലെ സന്ദർശനത്തെ മാന്ത്രികാനുഭവം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. റിയാദിലെത്തിയപ്പോൾ യാനിയുടെ ആവേശം ഇരട്ടിയായി. ‘നമ്മുടെ കൺമുന്നിൽ ഇതാ വിസ്മയം. പ്രിൻസസ് നൂറ യൂനിവേഴ്സിറ്റിയിൽ. വനിതകൾക്കായുള്ള ലോകത്തെ ഏറ്റവും വലിയ സർവകലാശാല. അവിശ്വസനീയമായ ഇൗ സദസ് സ്നേഹം കൊണ്ട് നമ്മെ പുണർന്നിരിക്കുന്നു.’^ യാനി പ്രതികരിച്ചു. ഡിസംബർ നാലിന് റിയാദിലെ രണ്ടാമത്തെയും അവസാനത്തെയും കച്ചേരിക്കൊടുവിൽ പങ്കുവെച്ച േഫാേട്ടാക്ക് അടിക്കുറിപ്പ് ഇങ്ങെന: ‘കച്ചേരിക്കൊടുവിൽ എെൻറ ഇഷ്ടഗാനങ്ങളിലൊന്ന് വായിക്കുന്നു. യാത്രപറയുന്നു, ഞാനൊരിക്കലും മറക്കാത്ത ഇൗ നഗരത്തിനോട്. റിയാദ്, നിന്നെ ഞാൻ സ്നേഹിക്കുന്നു.’
ദമ്മാമിലെത്തിയപ്പോൾ ഒരുതീരത്തുനിന്ന് മറുതീരത്തെത്തിയതായി യാനി പ്രതികരിച്ചു. ‘വൈവിധ്യമാർന്നതും മനോഹരവുമായ ഇൗ സംസ്കാരത്തെ തൊട്ടറിയാൻ ഇൗ യാത്ര ഉപകരിച്ചു’. ദഹ്റാനിലെ അവസാന കച്ചേരിക്ക് ഒരുങ്ങും മുമ്പുള്ള ട്വീറ്റ്: ‘ഞങ്ങളിേപ്പാൾ ദഹ്റാനിൽ. ഇവിടത്തെ രണ്ടാമത്തെ ഷോയ്ക്ക് ഒരുങ്ങുന്നു. വല്ലാതെ വേദനിക്കുന്നു. സൗദിയിലെ ഞങ്ങളുടെ യാത്ര അവസാനിക്കുകയാണ്.
എനിക്ക് നിന്നെ നഷ്ടപ്പെടുകയാണ്. പുതിയ കുറേ സൗഹൃദങ്ങൾ രൂപപ്പെട്ടു. അതൊക്കെ ഞങ്ങളെ ഏറെ സ്പർശിച്ചിരിക്കുന്നു. വിസ്മയകരമായ ഒരു സംസ്കാരം, അവിശ്വസനീയ വേഗത്തിൽ, മനോഹരമായി മാറുകയാണ്. ശോഭയാർന്ന മനസുകൾ. പുരുഷൻമാരും വനിതകളും യുവാക്കളും വൃദ്ധരുമടക്കം ജീവിതത്തിെൻറ എല്ലാതുറകളിലുള്ളവരും. അവർ അവരുടെ നാടിനെ സ്നേഹിക്കുന്നു. ലോകത്ത് യഥാർഥ സ്ഥാനത്ത് ഇൗ രാജ്യത്തെ പ്രതിഷ്ഠിക്കാൻ അവർ ശ്രമിക്കുന്നു. വീണ്ടും കാണാം. സ്നേഹം.’

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story