മതേതര വോട്ടുകൾ ഭിന്നിക്കാൻ ഇടവരുത്തില്ല -ഹമീദ് വാണിയമ്പലം
text_fieldsജിദ്ദ: വെൽഫെയർ പാർട്ടിയുടെ സാന്നിധ്യം കൊണ്ട് മതേതര വോട്ടുകൾ ഭിന്നിക്കുന്ന അവസ്ഥ ഉണ്ടാവില്ലെന്ന് സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. ഫാഷിസ്റ്റ് ശക്തികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുേമ്പാൾ അവരെ പരാജയപ്പെടുത്താൻ വേണ്ടി പാർട്ടി സന്ദർഭാനുസരണം തീരുമാനമെടുക്കും. അവിടെ മറ്റ് വിഷയങ്ങളൊന്നും പരിഗണിച്ചല്ല നിലപാടെടുക്കുക. ഫാഷിസ്റ്റ് കക്ഷികളുടെ പരാജയം ഉറപ്പുവരുത്തുക എന്നതാവും ലക്ഷ്യം.
അത് പാർട്ടിയുടെ നയമാണെന്ന് അദ്ദേഹം പറഞ്ഞു. ജിദ്ദയിൽ സന്ദർശനം നടത്തുന്ന ഹമീദ് ഗൾഫ്മാധ്യമം^മീഡിയ വൺ ഒാഫിസ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു. കേരളത്തിൽ ക്രമാനുഗതമായ വളർച്ചയാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. ജനകീയ വിഷയങ്ങളിൽ ആത്മാർഥതയോടെ ഇടപെടുകയാണ് ഞങ്ങൾ . അതിേൻറതായ സ്വീകാര്യത പാർട്ടിക്ക് ലഭിക്കുന്നുണ്ട്.വെൽഫെയർ പാർട്ടിയുടെ ഭൂസമരം പോലുള്ള പ്രക്ഷോഭങ്ങൾ സർക്കാറിനെ എന്ന പോലെ മറ്റു പാർട്ടികളെയും അലോസരപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളും ഇൗ പാർട്ടിയെ ഉൾകൊള്ളാൻ തയാറാവുന്നുണ്ട്.എല്ലാ ജനപിന്തുണയും വോട്ടായി മാറണമെന്നില്ല. ജയസാധ്യതയുള്ളവരെ നോക്കി ജയിപ്പിക്കുക എന്ന പ്രവണത ജനങ്ങൾക്കിടയിലുണ്ട്.
വോട്ട് ചെയ്യുന്നില്ല എന്നതുകൊണ്ട് ജനം പാർട്ടിയെ തിരസ്കരിക്കുന്നു എന്ന് അർഥമാക്കേണ്ടതില്ല. സി.പി.എം പോലുള്ള മതേതരപാർട്ടികൾ താത്കാലികലാഭം നോക്കി തീരുമാനങ്ങളെടുക്കുന്ന സ്ഥിതിയാണ് കേരളത്തിൽ. മതേതര ശക്തികൾ െഎക്യപ്പെടേണ്ടത് തെരഞ്ഞെടുപ്പിെൻറ തലേന്നല്ല. കൃത്യമായ നയത്തിെൻറയും കാഴ്ചപ്പാടിെൻറയും അടിസ്ഥാനത്തിൽ അതിനുള്ള ശ്രമങ്ങളുണ്ടാവണം. അതിന് വേണ്ടത് അനാവശ്യമായ ഭയം അവസാനിപ്പിക്കുകയാണ്. മൃതുഹിന്ദുത്വ സമീപനം ചിലപ്പോൾ സി.പി.എമ്മിെൻറ ഭാഗത്തുമുണ്ടാവുന്നുണ്ട്.
മലപ്പുറത്ത് മുസ്ലീം വോട്ടുകൾ ഏകീകരിക്കുന്നു എന്ന് സി.പി.എം കാലേകൂട്ടി പ്രചരിപ്പിച്ചത് ഹിന്ദുവോട്ടുകൾ ഞങ്ങൾക്ക് ലഭിക്കണം എന്ന ലക്ഷ്യത്തോടെയാണ്. പക്ഷെ അതുണ്ടായില്ല എന്നത് നല്ല സന്ദേശമായിരുന്നു. അത്തരം സമീപനങ്ങളിൽ നിന്ന് മതേതരപാർട്ടികൾ പിൻമാറണം.
വെൽഫെയർ പാർട്ടിയുടെ വിദ്യാർഥി യുവജന സംഘടനകളുടെ ദേശിയതല പ്രഖ്യാപനം ഉടനെയുണ്ടാവും.
വെൽഫെയർ പാർട്ടി സംസ്ഥാന വൈസ്പ്രസിഡൻറ് സുരേന്ദ്രൻ കരിപ്പുഴ പ്രവാസി സാംസ്കാരികവേദി നേതാക്കളായ ഇസ്മയിൽ കല്ലായി, റഹീം ഒതുക്കുങ്ങൽ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.