ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം വര്‍ധിപ്പിക്കാന്‍ ഏഴ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സംയുക്ത നീക്കം
text_fieldsറിയാദ്: സൗദി ആരോഗ്യ മേഖലയില്‍ സ്വദേശികളുടെ അനുപാതം വര്‍ധിപ്പിക്കാന്‍ ഊർജിതമായ ശ്രമം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം, മാനവ വിഭവശേഷി ഫണ്ട് അഥവാ ഹദഫ്, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പാസ്പോര്‍ട്ട് വിഭാഗം, വിവിധ മേഖലയിലെ ലേബര്‍ ഓഫീസുകള്‍, ചേംബര്‍, സ്വദേശികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഇ-ഗെയ്റ്റ് സംവിധാനം ചെറുകിട, ഇടത്തരം നിക്ഷേപ അതോറിറ്റി, സൗദി മെഡിക്കല്‍ സ്പെഷ്യാലിറ്റി അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയും സംയുക്തമായ നീക്കത്തിലൂടെയുമാണ് ആരോഗ്യ മേഖലയിലെ സ്വദേശിവത്കരണം നടപ്പാക്കുക.
ആരോഗ്യ മന്ത്രാലയം നേതൃത്വം നല്‍കുന്ന സഹകരണം അടുത്ത ദിവസം പ്രാബല്യത്തില്‍ വരുമെന്ന് ജിദ്ദ ചേംബറിലെ ഡോ. അഹമദ് ബല്‍ഗസുന്‍ പറഞ്ഞു. വ്യാജ സ്വദേശിവത്കരണം, നിയമവിരുദ്ധ നിയമനം, അയോഗ്യരായവര്‍ ജോലിയില്‍ തുടങ്ങിയ പ്രവണതകള്‍ ഇതോടെ ഇല്ലാതാക്കാനാവുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.