‘പഞ്ചര്‍’കടകളിലും ടയര്‍ വില്‍പന കേന്ദ്രങ്ങളിലും പരിശോധന ശക്തമാക്കി
text_fieldsജിദ്ദ: ‘പഞ്ചര്‍’കടകളിലും ടയര്‍ കടകളിലും മറ്റും വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധന കര്‍ശനമാക്കി. വാഹനങ്ങളുടെ എഞ്ചിന്‍ ഓയില്‍, ടയറുകള്‍ എന്നിവയില്‍ കൃത്രിമം നടത്തുന്നത് കണ്ടത്തെുന്നതിന്‍െറ ഭാഗമായാണിത്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലായി നടന്ന 1680 പരിശോധനയില്‍ 415 നിയമ ലംഘനങ്ങള്‍ പിടികൂടി.
എന്‍ജിന്‍ ഓയിലും ടയറുകളും മറ്റും സൗദി വാണിജ്യ മന്ത്രാലയം നിര്‍ദേശിച്ച ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനാണ് നടപടി സ്വീകരിച്ചതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഗുണ നിലവാരമില്ലാത്ത ടയറുകള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഉപയോഗിച്ച ടയറുകള്‍ വില്‍ക്കുക, എന്‍ജിന്‍ ഓയില്‍ ബോട്ടിലുകളില്‍ അളവ്, ഉല്‍പാദന തീയതി, ഉല്‍പാദക രാജ്യം, വിലവിവരം എന്നിവ രേഖപ്പെടുത്താതിരിക്കുക, അറബിയല്ലാത്ത ഭാഷകളിലുള്ള ബില്ലുകള്‍ ഉപയോഗിക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ കണ്ടത്തെി. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി. രാജ്യത്തെ എല്ലാ വില്‍പന കേന്ദ്രങ്ങളും പഞ്ചര്‍ കടകളും നിയമം പാലിക്കുന്നുവെന്നുറപ്പുവരുത്തുകയാണ് പരിശോധനയുടെ ലക്ഷ്യം.
ഉപയോഗിച്ചതും ഗുണനിലവാരമില്ലാത്തതുമായ ടയറുകള്‍ വില്‍പ്പന നടത്തുന്നതിലൂടെ അതുപയോഗിക്കുന്ന വാഹനങ്ങള്‍ അപകടങ്ങള്‍ വരുത്തിവെക്കാറുണ്ട്.
ഇത്തരം നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. നിയമ ലംഘനം കണ്ടത്തെുന്നവര്‍ 1900 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. വാണിജ്യ രംഗത്തെ വഞ്ചന കുറ്റത്തിന് അഞ്ച് ലക്ഷം റിയാല്‍ വരെ പിഴയോ രണ്ട് വര്‍ഷത്തോളം ജയില്‍ ശിക്ഷയോ അല്ളെങ്കില്‍ രണ്ടും ഒരുമിച്ചോ ലഭിക്കും. വില വിവരം രേഖപ്പെടുത്താതിരുന്നാല്‍ 1000 മുതല്‍ 5000 റിയാല്‍വരെ പിഴയും ലഭിക്കാനിടയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
