ബത്ഹയില്‍ മലയാളിയുടെ ഫ്ളാറ്റില്‍ പട്ടാപ്പകല്‍ കവര്‍ച്ച
text_fieldsറിയാദ്: ബത്ഹയില്‍ വീണ്ടും കവര്‍ച്ച സംഘത്തിന്‍െറ വിളയാട്ടം. ഗുറാബി സ്ട്രീറ്റില്‍ താമസിക്കുന്ന കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയുടെ വീടാണ് അക്രമകിള്‍ കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ കൊള്ളയടിച്ചത്.
ആളില്ളെന്ന് ഉറപ്പ് വരുത്തിയ മോഷ്ടാക്കള്‍ വീട് കുത്തി തുറന്നാണ് അകത്ത് കടന്നത്. വീട്ടില്‍ സൂക്ഷിച്ച മൊബൈല്‍ ഫോണ്‍, ടാബ്, 3000 റിയാല്‍ തുടങ്ങി നിരവധി സാധനങ്ങള്‍ നഷ്ടപ്പെട്ടതായി വീട്ടുടമ മക്ക ഹൈപ്പര്‍ മാര്‍ക്കറ്റ് ബത്ഹ ബ്രാഞ്ച് മാനേജര്‍ ഷൗക്കത്ത് പറഞ്ഞു. ഇദ്ദേഹത്തിന്‍െറ കുടുംബം അവധിക്ക് നാട്ടില്‍ പോയതിനാല്‍ മറ്റ് അപകടങ്ങളില്‍ നിന്ന് രക്ഷപ്പെട്ടതിന്‍െറ ആശ്വാസത്തിലാണ്. രാവിലെ പത്ത് മണിക്ക് താമസ സ്ഥലത്തുനിന്ന് സ്ഥാപനത്തിലേക്ക് ഇറങ്ങിയ ഷൗക്കത്ത് ഒരു മണിക്കൂര്‍ കഴിഞ്ഞ് തിരിച്ചത്തെിയപ്പോള്‍ വീടിന്‍െറ വാതിലുകള്‍ തുറന്ന നിലയിലായിരുന്നു. ഇത് കണ്ടതോടെ സുഹൃത്തുക്കളെ കൂട്ടി അകത്ത് കറയി നോക്കിയപ്പോഴാണ് അക്രമികളുടെ വിളയാട്ടം മനസിലായത്. വീട്ടിനകത്തെ അലമാരകള്‍ മുഴുവനും അരിച്ചു പെറുക്കിയ സംഘം കൈയ്യില്‍ കിട്ടില്‍ മുഴുവന്‍ ഇലക്ട്രോണിക് ഉപകരണങ്ങളും അടിച്ചു മാറ്റിയാണ് സ്ഥലം വിട്ടത്. നാല് നില കെട്ടിടത്തില്‍ 12ഓളം മലയാളി കുടുംബങ്ങളാണ് താമസിക്കുന്നത്. കെട്ടിടത്തിന്‍െറ രണ്ടാം നിലയിലെ ഫ്ളാറ്റാണ് കവര്‍ച്ചക്കിരയായത്.
തൊട്ടടുത്ത റൂമുകളില്‍ മലയാളി കുടുംബങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പകല്‍കൊള്ള ആരും അറിഞ്ഞില്ല. ബത്ഹയില്‍ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പിടിച്ചുപറി വ്യാപകമായതിനെ തുടര്‍ന്ന് പോലീസ് അന്വേഷണങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നതിനിടെയാണ് കുടുംബങ്ങള്‍ താമസിക്കുന്ന ഫ്ളാറ്റിലും പട്ടാപ്പകല്‍ കവര്‍ച്ച അരങ്ങേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.