എന്‍ജിനീയര്‍മാര്‍ക്ക് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അനിവാര്യം -കൗണ്‍സില്‍
text_fieldsറിയാദ്: സൗദിയില്‍ ജോലിക്കത്തെുന്ന എന്‍ജിനീയര്‍മാര്‍ക്ക് കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണമെന്ന് സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനിയേഴ്സ് നിബന്ധന ഏര്‍പ്പെടുത്തി. പുതുതായി ബിരുദമെടുത്തവരുടെ പരിചയക്കുറവ് പദ്ധതികളുടെ ഗുണനിലവാരത്തെ ബാധിച്ച സാഹചര്യത്തിലാണ് നിബന്ധന ഏര്‍പ്പെടുത്തുന്നതെന്ന് കൗണ്‍സില്‍ മേധാവി ഡോ. ജമീല്‍ ബിന്‍ ജാറുല്ല അല്‍ബഖ്ആവി പറഞ്ഞു.
പുതുതായി വരുന്ന എന്‍ജിനീയര്‍മാര്‍ക്ക് സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം മാത്രമേ റസിഡന്‍റ് പെര്‍മിറ്റ് (ഇഖാമ) എടുക്കാന്‍ സാധിക്കുകയുള്ളൂ. കൂടാതെ കൗണ്‍സില്‍ ഏര്‍പ്പെടുത്തുന്ന യോഗ്യത പരീക്ഷ എഴുതി പാസാവുകയും അഭിമുഖത്തിന് ഹാജറാവുകയും വേണം. ബിരുദമെടുത്ത ഉടനെ സൗദിയിലത്തെുന്ന എഞ്ചിനീയര്‍മാര്‍ പ്രവൃത്തിപരിചയത്തിന്‍െറ അഭാവത്തില്‍ ഗുണനിലവാരം കുറഞ്ഞ സേവനമാണ് കാഴ്ചവെക്കുന്നത്.
എന്നാല്‍ ചില മേഖലകളില്‍ മൂന്ന് വര്‍ഷത്തില്‍ കുറഞ്ഞ പ്രവൃത്തിപരിചയം പരിഗണിക്കുമെന്നും അല്‍ബഖ്ആവി വ്യക്തമാക്കി.
കൗണ്‍സില്‍ നിശ്ചയിക്കുന്ന മൂന്നംഗ സമിതിയാണ് ഇക്കാര്യം തീരുമാനിക്കുക. വിദേശത്തുനിന്നത്തെുന്ന പുതിയ ബിരുദധാരികള്‍ കാരണം സ്വദേശികള്‍ക്ക് അവസരം നിഷേധിക്കപ്പെടാന്‍ കാരണമാവുന്നുണ്ട്. ആഭ്യന്തര മന്ത്രാലയം, തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം, ബന്ധപ്പെട്ട ഇതര സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയുമായി സഹകരിച്ചാണ് പുതിയ നിബന്ധന പ്രാബല്യത്തില്‍ വരികയെന്നും കൗണ്‍സില്‍ മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.