മുല്യവര്‍ധിത നികുതി; സൗദി പ്രത്യേക വകുപ്പ് തുടങ്ങും
text_fieldsറിയാദ്: സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ആറ് ഗള്‍ഫ് രാജ്യങ്ങളിലും നികുതി ഏര്‍പ്പെടുത്തുന്നതിന്‍െറ മുന്നോടിയായി സൗദി സകാത്ത് ആന്‍റ് ഇന്‍കം ടാക്സ് അതോറിറ്റിയില്‍ പ്രത്യേക വകുപ്പ് തുറക്കുമെന്ന് അതോറിറ്റി മേധാവി ഇബ്രാഹീം അല്‍മുഫ്ലിഹ് പറഞ്ഞു. ഡിസംബറില്‍ ബഹ്റൈനില്‍ ചേരുന്ന ജി.സി.സി ഉച്ചകോടി നികുതി ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനത്തിലുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുത്ത വസ്തുക്കള്‍ക്കുള്ള നികുതി (സെലക്ടീവ് ടാക്സ്) 2017ലും വാറ്റ് (മൂല്യവര്‍ധിത നികുതി) 2018ലും ജി.സി.സി രാജ്യങ്ങളില്‍ ഏര്‍പ്പെടുത്താനാണ് രാജ്യങ്ങള്‍ തമ്മില്‍ ധാരണയായിട്ടുള്ളതെന്നും ഇബ്രാഹീം അല്‍മുഫ്ലിഹ് പറഞ്ഞു.
തെരഞ്ഞെടുത്ത വസ്തുക്കള്‍ക്ക് 50 മുതല്‍ 100 ശതമാനം വരെ നികുതി, അഞ്ച് ശതമാനം വാറ്റ് എന്നിങ്ങനെയാണ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്. ഓരോ അംഗരാജ്യത്തിനും അതിന്‍േറതായ സാമ്പത്തിക സാഹചര്യവും വ്യവസ്ഥയുമുണ്ടെന്നതിനാല്‍ നികുതി നിയമം നടപ്പാക്കുന്നതിലും ഈ സാഹചര്യങ്ങള്‍ പരിഗണിക്കും. എന്നാല്‍ ജി.സി.സി ഉച്ചകോടി തീരുമാനം എന്ന നിലക്ക് അടുത്ത രണ്ട് വര്‍ഷത്തിനകം എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇത്് പ്രാബല്യത്തില്‍ വരും. പുകയില ഉല്‍പന്നങ്ങള്‍, ശീതള പാനീയങ്ങള്‍ എന്നിവക്ക് 50 ശതമാനം നികുതിയും എനര്‍ജി പാനീയങ്ങള്‍ക്ക് 100 ശതമാനം നികുതിയുമാണ് അടുത്ത വര്‍ഷം മുതല്‍ ചുമത്തുക.
അഞ്ച് ശതമാനം വാറ്റ് 2018 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതിന്‍െറ മുന്നോടിയായി സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ ഇലക്ട്രോണിക് ബില്ലിങ് നിര്‍ബന്ധമാക്കുമെന്ന് വാണിജ്യ മന്ത്രാലയ പ്രതിനിധി പറഞ്ഞു. എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പുതിയ ബില്ലിങ് സംവിധാനത്തിലേക്ക് മാറാനുള്ള മതിയായ സാവകാശം അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇലക്ട്രോണിക് ബില്ലിങ് നിര്‍ബന്ധമാക്കാനുള്ള തീരുമാനം മാസങ്ങള്‍ക്ക് മുമ്പ് സൗദി ചേംബറുകള്‍ക്ക് വിവരം നല്‍കിയിട്ടുണ്ട്.
സൗദി ധനകാര്യ മന്ത്രാലയത്തിന് കീഴിലെ സകാത്ത് ആന്‍റ് ഇന്‍കം ടാക്സ് വകുപ്പാണ് നികുതിയുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുക. ഇതിനായി വിറ്റുവരവ് രേഖകള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ സൂക്ഷിച്ചിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. ചേംബറുകള്‍ക്ക് നല്‍കിയ വിവരമനുസരിച്ച് ലക്ഷം റിയാല്‍ മൂലധനത്തില്‍ കുറഞ്ഞ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാണ്. നികുതി വെട്ടിപ്പ് തടയാന്‍ ഇലക്ട്രോണിക് ബില്ലിംഗ് സംവിധാനം അനിവാര്യമാണെന്ന് മന്ത്രാലയ പ്രതിനിധി വിശദീകരിച്ചു.
അന്താരാഷ്ട്ര വിപണിയില്‍ നിലനില്‍ക്കുന്ന സാമ്പത്തിക മാന്ദ്യം കാരണം സ്വകാര്യ സ്ഥാപനങ്ങളുടെ വിറ്റുവരവില്‍ കുറവു വന്നത് വരുമാന നികുതി വകുപ്പിന്‍െറ വരുമാനത്തെയും ബാധിച്ചേക്കുമെന്നും അല്‍മുഫ്ലിഹ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ മുന്‍വര്‍ഷത്തെ വരുമാനത്തില്‍ കുറവുവരാന്‍ സാധ്യതയില്ളെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
