Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രശസ്തനായ കാര്‍ അഭ്യാസിക്ക് പ്രകടനത്തിനിടെ ദാരുണാന്ത്യം

text_fields
bookmark_border
പ്രശസ്തനായ കാര്‍ അഭ്യാസിക്ക് പ്രകടനത്തിനിടെ ദാരുണാന്ത്യം
cancel

റിയാദ്: സൗദിയിലെ ഏറ്റവും പ്രശസ്തനായ കാര്‍ അഭ്യാസിക്ക് ദാരുണാന്ത്യം. മാലിക് അല്‍ നദീം എന്ന് അറിയപ്പെടുന്ന ഇയാള്‍ റിയാദില്‍ കാര്‍ അഭ്യാസത്തിനിടെയാണ് കൊല്ലപ്പെട്ടത്. ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡുവക്കിലെ മെറ്റല്‍ ബാരിയറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 
ഇത്തരം കാര്‍ അഭ്യാസങ്ങള്‍ നടക്കുന്ന ഹൈവേയില്‍ നടന്ന അപകടത്തിന്‍െറ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. അഭ്യാസങ്ങള്‍ താന്‍ അവസാനിപ്പിക്കുകയാണെന്ന് മാലിക് അല്‍ നദീം അടുത്തിടെ ടെലിവിഷന്‍ പരിപാടിക്കിടെ പ്രഖ്യാപിച്ചിരുന്നു. ഒപ്പമുണ്ടായിരുന്നയാളുടെ മരണത്തിലേക്ക് നയിച്ച അപകടത്തെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് റിയാദിലെ ക്രിമിനല്‍ കോടതി ഇയാളെ ആറുവര്‍ഷം തടവിനും 600 അടിക്കും ശിക്ഷിച്ചിരുന്നു. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story