Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇതരരാജ്യങ്ങളില്‍ നിന്നുള്ള ഇറാനിയന്‍ തീര്‍ഥാടകര്‍ മക്കയിലത്തെി
text_fieldsbookmark_border
ജിദ്ദ: അമേരിക്ക, , ആസ്ത്രേലിയ, ന്യൂസ്ലാന്‍റ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഹജ്ജിന് അപേക്ഷിച്ച മുഴുവന്‍ ഇറാനിയന്‍ തീര്‍ഥാടകര്‍ക്കും വിസ അനുവദിച്ചതായി സൗദി ഹജ്ജ് ഉംറ കാര്യ മന്ത്രി ഡോ. മുഹമ്മദ് ബല്‍തന്‍ പറഞ്ഞു. അത്തരം രാജ്യങ്ങളില്‍നിന്നുള്ള ഇറാനിയന്‍ തീര്‍ഥാടകര്‍ മക്കയിലത്തെിക്കഴിഞ്ഞു. വിശുദ്ധ ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി അവരുടെ നാടുകളിലേക്ക് സുരക്ഷിതരായി മടങ്ങുന്നതുവരെയുള്ള മറ്റു തീര്‍ഥാടകക്കെന്നപോലെ എല്ലാവിധ സേവനങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ ലോക രാജ്യങ്ങളില്‍നിന്നുമുള്ള ഹജ്ജ് തീര്‍ഥാടകരെ സൗദി അറേബ്യ പുണ്യനഗരിയിലേക്ക് സ്വാഗതം ചെയ്യുന്നു. വിവിധ കര്‍മ്മ ശാസ്ത്ര ശാഖകള്‍ സ്വീകരിക്കുന്നവരും മറ്റുമായ എല്ലാ രാഷ്ട്രങ്ങളിലെയും പൗരന്‍മാര്‍ക്കും സൗദി അറേബ്യ ഹജ്ജിന് ആതിഥ്യമരുളുമെന്നും ഹജ്ജ് മന്ത്രി പറഞ്ഞു. ഇറാന്‍ ഇത്തവണ ഹാജിമാരെ മക്കയിലത്തെിക്കുന്നതില്‍ നിന്ന് പിന്‍മാറിയിരുന്നു. ഇതു സംബന്ധിച്ച് കരാര്‍ ഒപ്പു വെക്കാന്‍ ഇറാന്‍ തയാറാവാതിരുന്നതാണ് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
