തൊഴില്‍ പ്രതിസന്ധി; ദമ്മാമില്‍ മലയാളി തൂങ്ങിമരിച്ച നിലയില്‍
text_fieldsദമ്മാം: തൊഴില്‍ പ്രതിസന്ധിയിലായ സ്വകാര്യ കമ്പനിയിലെ മലയാളി ജീവനക്കാരന്‍ ദമ്മാമില്‍ തൂങ്ങിമരിച്ച നിലയില്‍.
തിരുവനന്തപുരം കല്ലറ സ്വദേശിയും മുന്‍ സൈനികനുമായ രാജേന്ദ്രന്‍ നായരെയാണ് (54) ദമ്മാം അസ്തൂണ്‍ ആശുപത്രിക്ക് സമീപത്തെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്തെിയത്.
പരിഹാരമാകാതെ നീളുന്ന കമ്പനിയിലെ തൊഴില്‍ പ്രതിസന്ധിയില്‍ കനത്ത മന:സംഘര്‍ഷത്തിലായിരുന്നുവത്രെ രാജേന്ദ്രന്‍. മൂന്ന് വര്‍ഷമായി സ്ഥാപനത്തില്‍ കൃത്യമായി ശമ്പളം നല്‍കുന്നില്ളെന്ന് ജീവനക്കാര്‍ പറയുന്നു. മാസങ്ങളുടെ കുടിശ്ശികയാണ് തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ളത്. 1500 ഓളം ജീവനക്കാരുള്ള കമ്പനിയിലെ ഈ താമസ സ്ഥലത്ത് മാത്രം 250 പേര്‍ താമസിക്കുന്നുണ്ട്. ഇവരില്‍ 50 ഓളം മലയാളികളാണ്. ശമ്പളം കുടിശ്ശികയായതിനാല്‍, ഭക്ഷണത്തിന് പോലും വകയില്ലാതെ ദുരിത ജീവിതമാണ് ഇവര്‍ നയിക്കുന്നത്.
കമ്പനിയൂടെ കൃത്യവിലോപത്തിനെതിരെ തൊഴിലാളികള്‍ മുമ്പ് ജോലിക്കിറങ്ങാതെ 52 ദിവസം നീണ്ട സമരം നടത്തിയിരുന്നു. എന്നിട്ടും അധികൃതരുടെ ഇടപെടല്‍ ഉണ്ടാവുകയോ പ്രശ്ന പരിഹാരത്തിന് വഴിയൊരുങ്ങുകയോ ചെയ്തില്ല. ഇപ്പോഴും ഭൂരിപക്ഷം പേരുടെയും ഇഖാമയുടെയും ഇന്‍ഷുറന്‍സ് കാര്‍ഡിന്‍െറയും കാലാവധി കഴിഞ്ഞ നിലയിലാണ്.
ആനുകൂല്യങ്ങളും ശമ്പളവും ലഭിച്ചാല്‍ ഫൈനല്‍ എക്സിറ്റില്‍ പോവാന്‍ പലരും തയാറാണ്. എന്നാല്‍ കമ്പനി അധികൃതര്‍ അതിനൊരുക്കമല്ല.
ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയിട്ടും ഇതുവരെ യാതൊരുവിധ നടപടിയുമുണ്ടായില്ല എന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്. കേരള മുഖ്യമന്ത്രിയടക്കം പല ഉന്നത അധികാരികള്‍ക്കും ഇവര്‍ പരാതി അയച്ചിരുന്നു. തൊഴില്‍ പ്രതിസന്ധി പരിഹരിക്കാന്‍ സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായ വാഗ്ദാനത്തിന് ശേഷവും അധികൃതരാരും ബന്ധപ്പെട്ടിട്ടില്ല.
പെയിന്‍റിങ്, പ്ളംബിങ്, വയറിങ്, വര്‍ക് ഷോപ്പ്, നിര്‍മാണ തൊഴില്‍ തുടങ്ങി വിവിധ തരത്തിലുള്ള തൊഴില്‍ ചെയ്യുന്നവരാണ് നല്ളൊരു ശതമാനവും.
എ.സി ടെക്നീഷ്യനായി ജോലിചെയ്യുകയായിരുന്നു ആത്മഹത്യ ചെയ്ത രാജേന്ദ്രന്‍. ഭാര്യയും രണ്ട് പെണ്‍കുട്ടികളുമാണുള്ളത്. മൂന്ന് മാസം മുമ്പാണ്് ഒരു മകളുടെ വിവാഹത്തിന്് നാട്ടില്‍ പോയി മടങ്ങിയത്തെിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
