ജൈവ പച്ചക്കറി വിഭവങ്ങള്‍ മാത്രം; ഖത്തറിലെ ഹോട്ടല്‍ മുന്നോട്ട്
text_fieldsദോഹ: ഭക്ഷണശീലങ്ങളില്‍ മാറ്റം കൊതിക്കുന്നവരെയും സസ്യാഹാരപ്രിയരെയും ലക്ഷ്യമിട്ട് ജൈവ പച്ചക്കറി ഉപയോഗിച്ചുമാത്രം ഭക്ഷണ വിഭവങ്ങളൊരുക്കുന്ന ഖത്തറിലെ ആദ്യ ഹോട്ടല്‍ സംരംഭം വിജയകരമായി മുന്നോട്ട്. പേള്‍ ഖത്തറിലാണ് ‘എവര്‍ഗ്രീന്‍ ഓര്‍ഗാനിക്സ്’ എന്ന പേരിട്ട ഇത്തരമൊരു ഭക്ഷണശാലക്ക് ഗാനിം അല്‍ സുലൈത്തിയും ജൗഹര്‍ അല്‍ ഫാര്‍ദാനും ചേര്‍ന്ന് തുടക്കമിട്ടത്. സമൂഹത്തില്‍ ആരോഗ്യജീവിതമെന്ന ആശയത്തിന് പ്രാമുഖ്യം നല്‍കി പ്രകൃതി ആഹാരമെന്ന രീതി മുന്നോട്ടുവെക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് ഇവര്‍ പറയുന്നു.
ഗാനിം അല്‍ സുലൈത്തിയാണ് ഇത്തരമൊരു സംരംഭത്തിന് മുന്‍കൈയെടുത്തത്. സസ്യാഹാര രീതിയിലേക്ക് മാറിയതുമുതല്‍ തന്‍െറ ജീവിതത്തിലുണ്ടായ മാറ്റമാണ് ഇത്തരമൊരു രീതിക്ക് തുടക്കം കുറിക്കാന്‍ സഹായിച്ചതെന്ന് സുലൈത്തി പറഞ്ഞു.
ഇത് ചിട്ടയായ ഒരു ആഹാരക്രമമല്ളെന്നും മറിച്ച് ഒരു ജീവിതരീതിയാണെന്നും അദ്ദേഹം പറയുന്നു. ഭക്ഷണശാലയിലേക്ക് വിദേശത്തുനിന്നാണ് പാചകക്കാരെ കൊണ്ടുവന്നിട്ടുള്ളത്. ഇവര്‍ തയാറാക്കിയ പ്രത്യേക ‘മെനു’ വാണ് ഹോട്ടലില്‍ ലഭ്യമാവുക. ഗുണമേന്മയില്‍ ഒട്ടും വിട്ടുവീഴ്ചചെയ്യാതെ പോഷണവും ശമനവും പ്രചോദനവും മുന്നില്‍ കണ്ടുള്ള ആഹാരക്രമമാണ് ഇവിടുത്തേതെന്നും ഇവര്‍ പറയുന്നു. പേള്‍ ഖത്തറിലെ ഖനാത്ത് കോര്‍ട്ടിയറിലാണ് ‘എവര്‍ഗ്രീന്‍ ഓര്‍ഗാനിസ്ക്സ്’. പ്രാതല്‍, ഉച്ചയൂണ്‍, അത്താഴം എന്നിവ ഇവിടെ ഒരുക്കുന്നുണ്ട്. കൂടുതല്‍ നാരുകളും പയറുവര്‍ഗങ്ങളും ധാന്യങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള ഭക്ഷണ വിഭവങ്ങള്‍ക്കും പാനീയങ്ങള്‍ക്കും 25 റിയാല്‍ മുതല്‍ നൂറു റിയാല്‍ വരെയാണ് ചാര്‍ജ് ഈടാക്കുക.ആഹാരം കഴിക്കാനായുള്ള കത്തി, മുള്‍കത്തി എന്നീ സാമഗ്രികളും പ്രകൃതിയോടിണക്കമുള്ളവയാണ്. പെട്ടെന്ന് നശിച്ചുപോകുന്ന ഹരിത ഉല്‍പ്പന്നങ്ങളാണ് മിക്കവയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
