യാമ്പു മോര്‍ച്ചറിയില്‍ മൃതദേഹം കാണാതായതിന്‍െറ ദുരൂഹത നീങ്ങി
text_fieldsയാമ്പു: യാമ്പു ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് ഇത്യോപ്യന്‍ വനിതയുടെ മൃതദേഹം കാണാതായതായി വാര്‍ത്ത പ്രചരിച്ചതിലെ ദുരൂഹത അവസാനിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരിച്ച വാര്‍ത്തക്ക് മദീന ആരോഗ്യ വിഭാഗം നല്‍കിയ മറുപടിയാണ് സംഭവത്തിന്‍െറ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്.
മന്ത്രാലയത്തിന്‍െറ വിശദീകരണം ഇങ്ങനെ: ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ ഇത്യോപ്യന്‍ വനിതയെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജീവന്‍ രക്ഷിക്കാന്‍ ഹൃദയത്തിന്‍െറ പ്രവര്‍ത്തനം നിലനിര്‍ത്താന്‍ സി.പി.ആര്‍ നല്‍കേണ്ടതുള്ളതിനാല്‍ വ്യക്തിവിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് മുമ്പുതന്നെ രോഗിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ചികിത്സ ഫലിക്കാതെ വൈകാതെ രോഗി മരണപ്പെട്ടു. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹത്തോടൊപ്പം വന്ന ബന്ധുവായ വനിത സമീറ മുഹമ്മദ് എന്നാണ് പേര് നല്‍കിയത്. എന്നാല്‍ രോഗിയുടെ യഥാര്‍ഥ പേര് ഹവ്വാ അവ്വല്‍ അലീമ എന്നായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡനുസരിച്ചുള്ള യഥാര്‍ഥ പേരാണ് പിന്നീടുള്ള രേഖകളില്‍ കാണിച്ചിരുന്നത്.
സമീറ എന്ന നാമത്തിലുള്ള മൃതദേഹം കാണാനില്ളെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. ജീവന്‍ രക്ഷിക്കല്‍ അനിവാര്യമായ ഘട്ടത്തില്‍ അത്യാഹിത വിഭാഗത്തിലെ രേഖാ നടപടികള്‍ പൂര്‍ത്തിയാക്കാതെയും തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കാതെയും മാനുഷിക പരിഗണന വെച്ച് രോഗികളെ സ്വീകരിക്കാറുണ്ട് എന്ന സാഹചര്യം ദുരുപയോഗപ്പെടുത്തി വ്യാജ പേര് നല്‍കിയതാണ് അധികൃതര്‍ക്ക് പ്രയാസം സൃഷ്ടിച്ചതെന്ന് ആരോഗ്യ മന്ത്രാലയത്തിന്‍െറ മദീന മേഖല മേധാവികള്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.