സമാധാന ദൂതുമായി ‘പ്രവാസി’ മാരത്തോണ്‍
text_fieldsറിയാദ്: ലോക സമാധാനം എന്ന സന്ദേശവുമായി പ്രവാസി സാംസ്കാരിക വേദി റിയാദില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു.
ഓണം ഈദ് ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രവാസി മഹോല്‍സവത്തിന്‍െറ സമാപന ചടങ്ങിന് മുന്നോടിയായാണ് കുട്ടികളുള്‍പ്പെടെ നൂറുക്കണക്കന് പ്രവാസികള്‍ അണിനിരന്നത്.
അല്‍ ഉവൈദ ഫാമിനോട് ചേര്‍ന്ന് നടന്ന കൂട്ടയോട്ടം പ്രവാസി സാംസ്കാരിക വേദി പ്രസിഡന്‍റ് സാജു ജോര്‍ജ് ഫ്ളാഗ് ഓഫ് ചെയ്തു. ആഗോളതലത്തില്‍ മനുഷ്യരില്‍ ഭിന്നിപ്പ് സൃഷ്ടിച്ച് അശാന്തിയും അസമാധാനവും പടര്‍ത്താന്‍ ആസൂത്രണ നീക്കം നടക്കുമ്പോള്‍ മനുഷ്യരെന്ന സവിശേഷ ബിന്ദുവില്‍ ഒന്നിച്ചുനിന്ന് ഗൂഢ നീക്കങ്ങള്‍ക്ക് തടയിടേണ്ടത് കാലത്തിന്‍െറ അനിവാര്യതയാണെന്ന് അദ്ദേഹം ചൂണ്ടികാണിച്ചു.
ജനറല്‍ സെക്രട്ടറി റഹ്മത്ത് തിരുത്തിയാട്, സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികളായ അഡ്വ. റെജി, അബ്ദുറഹ്മാന്‍ ഒലയാന്‍, അബ്ദുല്ല കോയ, അബ്ദുറഹ്മാന്‍ മാറായ്, അംജദ് അലി, ആസിയ അബ്ദുറഹ്മാന്‍, ഇഫ്തികാര്‍, ഖാലിദ് റഹ്മാന്‍, ആമിന അബ്ദുല്‍ അസീസ്, ലത്തീഫ് തെച്ചി, നിസാര്‍ സി.ടി, സദ്റുദ്ദീന്‍, സലീം മൂസ, ശമീം ബക്കര്‍, മിയാന്‍ തുഫൈല്‍, മറ്റ് ഭാരവാഹികളായ സലീം മാഹി, സന്തോഷ് തുങ്ങിയവര്‍ നേതൃത്വം നല്‍കി.
സാമൂഹിക സാംസ്കാരിക, വ്യാപാര രംഗത്തെ പ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും മാരത്തോണില്‍ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.