Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2016 4:36 PM IST Updated On
date_range 10 Oct 2016 4:36 PM ISTനിയമം പാലിക്കാത്ത സ്കൂള്‍ ബസുകളുടെ ലൈസന്‍സ് റദ്ദാക്കും –ശൂറ കൗണ്‍സില്‍
text_fieldsbookmark_border
റിയാദ്: മന്ത്രാലയം നിശ്ചയിച്ച നിബന്ധനകള്‍ പാലിച്ചില്ളെങ്കില്‍ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകള്‍ക്കായി ഓടുന്ന ബസുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ശൂറ കൗണ്‍സില്‍ വനിത അംഗം ഹനാന്‍ അല്‍അഹ്മദി. നിയമലംഘകര്‍ക്ക് 20,000 റിയാല്‍ വരെ പിഴ ചുമത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ഥികളുടെ സുരക്ഷ മാനിച്ചാണ് മന്ത്രിസഭയുടെ അംഗീകാരത്തോടെ ഗതാഗത, വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ നിയമാവലി പുറത്തിറക്കിയത്. പെര്‍മിറ്റില്ലാതെ വാഹനമോടിക്കുക, സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക, ഗതാഗത മന്ത്രാലയത്തിന്‍െറ അനുമതി കൈപറ്റാതിരിക്കുക, വിദ്യാര്‍ഥികളെ കൊണ്ടുപോകുന്നതിനുള്ള പ്രത്യേക അനുമതി ലഭിക്കാതിരിക്കുക, 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ കൂടെ ആളില്ലാതെ വാഹനത്തില്‍ കയറ്റുകയും ഇറക്കുകയും ചെയ്യുക എന്നിവ നിയമലംഘനമായി പരിഗണിക്കും.
രാജ്യത്തെ, സര്‍ക്കാര്‍, സ്വകാര്യ, വിദേശ സ്കൂളുകള്‍ക്ക് ഈ നിബന്ധനകള്‍ ബാധകമാണ്. നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 റിയാല്‍ പിഴയും വാഹനം പിടിച്ചെടുത്ത് പെര്‍മിറ്റ് റദ്ദ് ചെയ്യലും അതല്ളെങ്കെിലും രണ്ടും ഒന്നിച്ചും ശിക്ഷ നല്‍കുമെന്നും ശൂറ കൗണ്‍സില്‍ അംഗം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story