Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമദീന ഇസ്ലാമിക...

മദീന ഇസ്ലാമിക ടൂറിസത്തിന്‍െറ  തലസ്ഥാനം; വര്‍ഷാചരണം 2017 ല്‍ 

text_fields
bookmark_border
മദീന ഇസ്ലാമിക ടൂറിസത്തിന്‍െറ  തലസ്ഥാനം; വര്‍ഷാചരണം 2017 ല്‍ 
cancel
camera_alt???? ???????????? ???????????
ജിദ്ദ: ഇസ്ലാമിക ടൂറിസത്തിന്‍െറ ആസ്ഥാനമായി മദീനയെ രൂപപ്പെടുത്തുന്ന പദ്ധതി യാഥാര്‍ഥ്യമാവുന്നു. ഇതിന്‍െറ ഭാഗമായി ‘മദീന , കാപ്പിറ്റല്‍ ഓഫ് ഇസ്ലാമിക് ടൂറിസം 2017’ എന്ന പേരില്‍ ഒരു വര്‍ഷം നീളുന്ന പരിപാടികള്‍ അധികൃതര്‍ ആവിഷ്കരിക്കുന്നുണ്ട്. 200 ലധികം ചരിത്രഭൂമികളാണ് മദീനയിലുള്ളത്. 
ഇവയുടെ സംരക്ഷണം, പരിപാലനം, സാംസ്കാരിക വിനിമയം എന്നിവ ലക്ഷ്യമിടുന്നതാണ്  പദ്ധതി. പ്രവാചകനഗരിയിലെ പുരാതന പള്ളികളുടെയും കെട്ടിടങ്ങളുടെയും  നവീകരണം, സംരക്ഷണം എന്നിവ ഇതിന്‍െറ ഭാഗമായി നടക്കും. സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍റ് നാഷനല്‍ ഹെറിറ്റേജ് ആണ് പദ്ധതി നടപ്പിലാക്കുന്നത്. 
ഉര്‍വ ഇബിന്‍ സുബൈര്‍ പാലസ്, ഖുബ സമുച്ചയം,ഹിജാസ് റെയില്‍വേ മ്യൂസിയം എന്നിവ പ്രവാചക നഗരിയിലെ എണ്ണപ്പെട്ട പൈതൃകങ്ങളില്‍ പെടും. മദീനയിലെ 40 ഇടങ്ങളിലെ വേദികളിലായി 300 ഓളം പരിപാടികളാണ്  2017-ല്‍ നടക്കുക. സംസ്കൃതിയും വിനോദസഞ്ചാരവും സമന്വയിപ്പിക്കുന്ന പരിപാടികളാണ് ഉണ്ടാവുക. ഇസ്ലാമിക നാഗരികതയെയും പൈതൃകത്തെയും  പരിചയപ്പെടുത്തുന്ന  പരിപാടികളാണ് ആസൂത്രണം ചെയ്യുന്നതെന്ന് അധികൃതര്‍ അറിയിച്ചു. സൗദി അറേബ്യയുടെ വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി തീര്‍ഥാടനടൂറിസം പ്രോല്‍സാഹിപ്പിക്കുന്ന നിരവധി പദ്ധതികള്‍ ഇതു കൂടാതെ നടപ്പിലാവാനിരിക്കുന്നുണ്ട്. 2015-ല്‍ ഒ. ഐ.സി.സിയിലെ അംഗരാജ്യങ്ങളുടെ  ടൂറിസം വകുപ്പ് മന്ത്രിമാരുടെ യോഗമാണ് മദീനക്ക്  ടൂറിസം കാപ്പിറ്റല്‍ പദവി നല്‍കിയത്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
Next Story