രക്ഷാപ്രവര്‍ത്തകരെ ആക്രമിച്ച ഹൂതികള്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്നു - അസീരി
text_fieldsറിയാദ്: ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ മുമ്പ് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ലംഘിച്ച ഹൂതികളും വിമതരും ഇപ്പോള്‍ വീണ്ടും വെടിനിര്‍ത്താന്‍ അഭ്യര്‍ഥിക്കുന്ന വ്യാജമാണെന്നും ഇത്തരം കള്ളക്കരച്ചില്‍ സഖ്യസേനക്ക് തിരിച്ചറിയാനാവുമെന്നും ഒൗദ്യോഗിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അസീരി പറഞ്ഞു. അല്‍ഇഖ്ബാരിയ്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അസീരി ഇക്കാര്യം വ്യക്തമാക്കിയത്. ആത്മാര്‍ഥതയുള്ളവരാണെങ്കില്‍ ഹൂതികള്‍ രക്ഷാപ്രവര്‍ത്തന വാഹനങ്ങളെ ആക്രമിക്കുമായിരുന്നില്ളെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടുകള്‍ ഉപയോഗിച്ചാണ് ഹൂതി വിമതര്‍ രക്ഷാപ്രവര്‍ത്തന വാഹനങ്ങള്‍ക്കും കപ്പലുകള്‍ക്കും നേരെ ബാബുല്‍ മന്‍ദബ് തുറമുഖത്തിനടത്ത് ആക്രമണം നടത്തിയത്. ഈ തുറമുഖം അന്താരാഷ്ട്ര കരാറനുസരിച്ചുള്ള മര്യാദകള്‍ പാലിക്കേണ്ട പരിസരമാണെന്നതും ഹൂതികള്‍ ലംഘിച്ചു. ഇതെല്ലാം ചെയ്തിട്ടാണ് അവര്‍ വീണ്ടും വെടിനിര്‍ത്തലിന് ആവശ്യപ്പെടുന്നത്. ഐക്യരാഷ്ട്രസഭ പ്രതിനിധി ഇസ്മാഈല്‍ വലദുശൈഖിന്‍െറ നേതൃത്വത്തില്‍ ഒമാനിലെ മസ്കത്തില്‍ ചേരുന്ന ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് കള്ളക്കരച്ചില്‍ നടത്തുന്നത്. രോഗികളെയും ആശുപത്രികളെയും രക്ഷാപ്രവര്‍ത്തന വാഹനങ്ങളെയും ആക്രമിക്കുന്നവരെ സഖ്യസേനക്ക് വിശ്വാസത്തിലെടുക്കാനാവില്ല. കൂടുതല്‍ ആയുധശേഖരം നടത്താനുള്ള തന്ത്രമാണ് ഹൂതികള്‍ വെടിനിര്‍ത്തല്‍ അഭ്യര്‍ഥനയിലൂടെ ഉദ്ദേശിക്കുന്നതെന്നും അസീരി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
