Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകഅ്ബയെ അധിക്ഷേപിച്ച്...

കഅ്ബയെ അധിക്ഷേപിച്ച് ഫെയ്സ്​ബുക് ചിത്രം; റിയാദിൽ ഇന്ത്യക്കാരൻ പിടിയിൽ 

text_fields
bookmark_border
കഅ്ബയെ അധിക്ഷേപിച്ച് ഫെയ്സ്​ബുക് ചിത്രം; റിയാദിൽ ഇന്ത്യക്കാരൻ പിടിയിൽ 
cancel
റിയാദ്: കഅ്ബയെ അധിക്ഷേപിക്കുന്ന രീതിയിൽ സാമൂഹിക മാധ്യമത്തിൽ ചിത്രം പോസ്​റ്റ് ചെയ്ത ഇന്ത്യക്കാരനെ റിയാദ് പൊലീസ്​ കസ്​റ്റഡിയിലെടുത്തു. തെലങ്കാനയിലെ ജഗ്തിയാൽ ജില്ലയിൽ നിന്നുള്ള ശങ്കർ പൊന്നം എന്നയാളാണ് പിടിയിലായത്. നവംബർ 11ന് ഇയാൾ ഫെയ്സ്​ബുകിൽ കഅ്ബക്ക് മുകളിൽ ശിവ ഭഗവാൻ ഇരിക്കുന്ന ചിത്രം പോസ്​റ്റ് ചെയ്തിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിനിടയാക്കിയതാണ് പെ ാലീസ്​ നടപടിയിലേക്ക് നയിച്ചത്. റിയാദിലെ തുമൈറിൽ കാർഷിക മേഖലയിൽ ജോലി ചെയ്യുന്നയാളാണ് ശങ്കർ. 
ചിത്രം ഫെയ്സ്​ബുകിൽ പ്രത്യക്ഷപ്പെട്ടതോടെ ശങ്കറിനെ പരിചയമുള്ള മലയാളികൾ അത് നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും സംഭവത്തിെൻറ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. താൻ പോസ്​റ്റ് ചെയ്തതല്ലെന്നും ചിത്രം ഷെയർ ചെയ്തതാണെന്നുമായിരുന്നു ശങ്കർ ഇവരോട് പറഞ്ഞിരുന്നത്. പിന്നീട് ഇത് നീക്കം ചെയ്യുകയും സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഇയാൾ വാട്സ്​ ആപ്പിലും മറ്റും വീഡിയോ പോസ്​റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ അപ്പോഴേക്കും ചിത്രം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. 
സംഭവം വൻ പ്രതിഷേധത്തിനിടയാക്കിയതോടെ മതകാര്യ വകുപ്പ് അന്വേഷിച്ചെത്തുകയും പൊലീസ്​ കസ്​റ്റഡിയിൽ എടുക്കുകയുമായിരുന്നു. 
ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. മറ്റു വിശദാംശങ്ങൾ ലഭ്യമല്ല.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story