Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമനുഷ്യക്കടത്ത്: ...

മനുഷ്യക്കടത്ത്:  അഫ്ഗാൻ പൗരൻ  പൊലീസ്​ പിടിയിൽ

text_fields
bookmark_border

മദീന: വേലക്കാരികളെ വാടകക്ക് നൽകി മനുഷ്യക്കടത്ത് നടത്തിയ അഫ്ഗാൻ പൗരൻ പൊലീസ്​ പിടിയിലായി. വീട്ടിൽ നിന്ന് ഒളിച്ചോടാൻ പ്രേരിപ്പിച്ച്  മറ്റ് വീടുകൾക്കും  കമ്പനികൾക്കും വിശ്രമകേന്ദ്രങ്ങൾക്കും കല്യാണമണ്ഡപങ്ങൾക്കും വേലക്കാരികളെ വാടകക്ക് നൽകുകയും അനാശ്യാസത്തിലേർപ്പെടുകയും ചെയ്ത കേസിലെ പ്രതിയാണ് പിടിയിലായതെന്ന് മദീന പൊലീസ്​ വക്താവ് കേണൽ ഫഹദ് അൽ ഗനാം പറഞ്ഞു.  

വ്യാജ ഇഖാമയുള്ള പ്രതി നേരത്തെ ഇതേ കുറ്റത്തിന് നാട് കടത്തിയ ആളാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇയാളുടെ മൊബൈൽ പരിശോധനയിൽ അശ്ലീല പടങ്ങളും വീഡിയോ ക്ലിപ്പുകളും കണ്ടെത്തി. ഇയാളുടെ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ ഒമ്പത് സ്​ത്രീകളെയും ആറ് പുരുഷന്മാരെയും പിടികൂടി. ഇവരെ നാട് കടത്തൽ കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്. അഫ്ഗാനിയേയും കൂടെ പിടിയിയായ ഇയാളുടെ ഭാര്യയേയും അവാലി പൊലീസിന് കൈമാറിയതായും പൊലീസ്​ വക്താവ് പറഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story