ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 29 പേര്‍ക്ക് പരിക്ക്
text_fieldsമക്ക: ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 29 തീര്‍ഥാടകര്‍ക്ക് പരിക്ക്. മക്കക്കടുത്ത് പഴയ തീരദേശ റോഡില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. അല്‍ബാഹയില്‍ നിന്ന് 49 തീര്‍ഥാടകരെയും വഹിച്ച് മക്കയിലേക്ക് വന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. വിവിധ രാജ്യക്കാരായ ആളുകളാണ് ബസ്സിലുള്ളത്. പാക്കിസ്താന്‍ പൗരനാണ് ഡ്രൈവര്‍. പരിക്കേറ്റവരെ മക്കയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി മക്ക ട്രാഫിക്ക് മേധാവി കേണല്‍ ബാസില്‍ അല്‍ബദ്രി പറഞ്ഞു. വിവരമറിഞ്ഞ ഉടനെ 17 ആംബുലന്‍സ് യൂനിറ്റുകള്‍ സ്ഥലത്തത്തെിയിരുന്നതായി മക്ക റെഡ് ക്രസന്‍റ് വക്താവ് അബ്ദുല്‍ അസീസ് ബാ ദൂമാന്‍ പറഞ്ഞു. നൂര്‍ സ്പെഷ്യാലിറ്റി ആശുപത്രി, സാഹിറിലെ കിങ് അബ്ദുല്‍ അസീസ് ആശുപത്രി എന്നിവിടങ്ങളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്. നിസ്സാര പരിക്കേറ്റവര്‍ക്ക് സ്ഥലത്ത് പ്രാഥമിക ശുശ്രൂഷ നല്‍കിയതായും റെഡ്ക്രസന്‍റ് വക്താവ് പറഞ്ഞു.