ജുബൈലില്‍ സ്കൂള്‍ ബസിനടിയില്‍ പെട്ട് വിദ്യാര്‍ഥി മരിച്ചു
text_fieldsദമ്മാം: സ്കൂള്‍ ബസിനടിയില്‍ പെട്ട് പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥി മരിച്ചു. ഇന്നലെ ജുബൈലിലാണ് സംഭവം. നാസര്‍ അല്‍ ഹാജ്രി എന്ന സ്വദേശി വിദ്യാര്‍ഥിയാണ് ദാരുണമായി മരിച്ചത്. അശ്രദ്ധമായി ഓടിച്ച ബസ് ഇടിച്ച് താഴെ വീണ വിദ്യാര്‍ഥിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു എന്നാണ് വിവരം. ഉടന്‍ തന്നെ റോയല്‍ അതോറിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ മരണം സംഭവിച്ചു. ഡ്രൈവറെ സംഭവ സ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്ത് തുടരന്വേഷണത്തിനായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.
കുപിതരായ നാട്ടുകാരും രക്ഷിതാക്കളും സ്കൂളിന് മുന്നില്‍ സംഘടിച്ചത് നേരിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. അശ്രദ്ധമായി വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഇതേ മേഖലയില്‍ സ്കൂള്‍ ബസില്‍ നിന്ന് വീണ് കുട്ടി മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സ്കൂള്‍ ബസ് ഇടിച്ച് മറ്റൊരു വിദ്യാര്‍ഥിയുടെ മരണവും സംഭവിച്ചിരുന്നു. സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ വേണ്ട ജാഗ്രത അധികൃതര്‍ പുലര്‍ത്തുന്നില്ളെന്നാണ് രക്ഷിതാക്കളുടെ ആക്ഷേപം. വിദ്യാര്‍ഥിയുടെ മരണത്തില്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് അതീവ ദു$ഖം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.