Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജീസാനില്‍ മൈന്‍...

ജീസാനില്‍ മൈന്‍ പൊട്ടി നാലുപേര്‍ക്ക് പരിക്ക്

text_fields
bookmark_border

ജീസാന്‍: സൗദിയുടെ തെക്കന്‍ അതിര്‍ത്തിയില്‍ ജീസാന്‍ മേഖലയിലെ അല്‍മൗസിമില്‍ കൃഷിയിടത്തില്‍ മൈന്‍ പൊട്ടി നാലുപേര്‍ക്ക് പരിക്കേറ്റു.
നാലുപേരും കര്‍ഷകരാണ്. ഇവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ അല്‍മൗസിം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ഷിക ജോലിക്കിടെ മൈന്‍ പൊട്ടിയതിനത്തെുടര്‍ന്ന് കാര്‍ഷിക ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
യമന്‍ അതിര്‍ത്തിയില്‍ പാകിയിരുന്ന മൈന്‍ മഴ വെള്ളപ്പാച്ചലില്‍ കൃഷിയിടത്തിലത്തെിയതായിരിക്കാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് സുരക്ഷാ വക്താവ് കൂട്ടിച്ചേര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident saudi
Next Story