കിങ് അബ്ദുല്‍ അസീസ് സര്‍വകലാശാല അമ്പതിന്‍െറ നിറവില്‍
text_fieldsജിദ്ദ: രാജ്യത്തെ പ്രമുഖ സര്‍വകലാശാലയായ കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റി അമ്പതിന്‍െറ നിറവില്‍. വാഴ്സിറ്റി അങ്കണത്തിലെ കിങ് ഫൈസല്‍ കോണ്‍ഫറന്‍സ് സെന്‍റില്‍ നടന്ന വാര്‍ഷികാഘോഷങ്ങള്‍ക്ക് നിറവ് പകരാന്‍ സല്‍മാന്‍ രാജാവത്തെി. വിനോദ സഞ്ചാര, പാരമ്പര്യ വകുപ്പ് പ്രസിഡന്‍റ് അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍, അമീര്‍ അഹ്മദ് ബിന്‍ ഫഹദ് ബിന്‍ സല്‍മാന്‍, അമീര്‍ നായിഫ് ബിന്‍ സല്‍മാന്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ആഘോഷ പരിപാടികളില്‍ പങ്കെടുത്തു. മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ സല്‍മാന്‍ രാജാവിനെ സ്വീകരിച്ചു. അദ്ദേഹത്തോടുള്ള ആദര സൂചകമായി സര്‍വകലാശാല ഓണററി ഡോക്ടറേറ്റ് നല്‍കി. ഇസ്ലാമിക ലോകത്തെ ഐക്യത്തിനും മാനവികതക്കും പാവപ്പെട്ടവരുടെ ക്ഷേമത്തിനും ഇസ്ലാമിക നാഗരികതക്കും പൈതൃകത്തിനും അദ്ദേഹം നല്‍കിയ മഹത്തായ സംഭാവനകള്‍ പരിഗണിച്ചാണ് ബഹുമതി നല്‍കുന്നതെന്ന് സര്‍വകലാശാല കൗണ്‍സില്‍ പ്രസിഡന്‍റും വിദ്യാഭ്യാസമന്ത്രിയുമായ ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ഈസ പറഞ്ഞു. വിവിധ രാജ്യങ്ങള്‍ അദ്ദേഹത്തിന്‍െറ സംഭാവനകള്‍ പരിഗണിച്ച് നിരവധി പുരസ്കാരങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ സര്‍വകലാശാലയുടെ ചരിത്രവും വര്‍ത്തമാനവും വ്യക്തമാക്കുന്ന പ്രത്യേക പ്രദര്‍ശനം വിശിഷ്ടാതിഥികള്‍ സന്ദര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
