ജി.സി.സി വ്യവസായ മന്ത്രിമാരുടെ യോഗം റിയാദില്‍
text_fieldsറിയാദ്: ആറ് ഗള്‍ഫ് രാജ്യങ്ങളിലെ വ്യവസായ മന്ത്രിമാരുടെ 42ാമത് യോഗം വ്യാഴാഴ്ച റിയാദില്‍ ചേര്‍ന്നു.
ഡിപ്ളോമാറ്റിക് ക്വാര്‍ട്ടറിനടുത്തുള്ള ജി.സി.സി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ സൗദി ഊര്‍ജ, വ്യവസായ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ഫാലിഹ് അധ്യക്ഷത വഹിച്ചു. എണ്ണ വിലയിടിവിന്‍െറയും സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍ പെട്രോള്‍ ഇതര വരുമാനത്തില്‍ ശ്രദ്ധ ഊന്നണമെന്ന് അദ്ദേഹം പറഞ്ഞു. സൗദി വിഷന്‍ 2030 ലക്ഷ്യമാക്കുന്നതും എണ്ണ ഇതര വരുമാനത്തില്‍ ശ്രദ്ധ നല്‍കാനാണ്. വ്യവസായ മേഖലയില്‍ മുതല്‍മുടക്കുകാരെ ആകര്‍ഷിക്കാന്‍ പദ്ധതി ആസൂത്രണം നടത്തിക്കൊണ്ട് ഇത് സാധ്യമാക്കണം. 2020ല്‍ ജി.സി.സി രാജ്യങ്ങളിലെ വ്യവസായ മുതല്‍മുടക്ക് ട്രില്യന്‍ ഡോളറാക്കി ഉയര്‍ത്തണമെന്നും നിലവില്‍ ഇത് 323 ബില്യന്‍ ഡോളര്‍ മാത്രമാണുള്ളതെന്നും വ്യവസായ മന്ത്രി പറഞ്ഞു.
2016ല്‍ നിന്ന് 2030ലേക്ക് കുതിക്കുമ്പോള്‍ സമ്പൂര്‍ണ വ്യവസായ രാജ്യങ്ങള്‍ എന്ന അവസ്ഥയിലേക്ക് ഉയരാന്‍ ജി.സി.സി രാജ്യങ്ങള്‍ക്ക് സാധിക്കണമെന്ന് ചടങ്ങില്‍ സംസാരിച്ച ജി.സി.സി സെക്രട്ടറി ജനറല്‍ അബ്ദുല്ലതീഫ് അസ്സയ്യാനി പറഞ്ഞു. ജി.സി. സി രാജ്യങ്ങള്‍ക്കിടക്ക് വ്യവസായ വസ്തുക്കള്‍ക്കും ഉല്‍പന്നങ്ങള്‍ക്കും നികുതി ഒഴിവ് നല്‍കുന്ന നിയമ ഭേദഗതി സാമ്പത്തിക സഭയുടെ പരിഗണനയിലാണെന്നും സെക്രട്ടറി ജനറല്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.