20000 സൗദികള്‍ക്ക് സൗജന്യ പരിശീലനത്തിന് ധാരണ
text_fieldsറിയാദ്: സൗദിവതക്രണം നടപ്പാക്കുന്നതിന് മുന്നോടിയായി മൊബൈല്‍ കടകളില്‍ ജോലി ചെയ്യാന്‍ തല്‍പരരായ സ്വദേശികള്‍ക്ക് പരിശീലനം നല്‍കാന്‍ മാനവവിഭവ ശേഷി വകുപ്പും തൊഴിലധിഷിടിത പരിശീലന കേന്ദ്രവും (ടി.വി.ടി.സി) തമ്മില്‍ കരാര്‍ ഒപ്പുവെച്ചു.
ഇതനുസരിച്ച് 20000 യുവതി, യുവാക്കള്‍ക്ക് ടി.വി.ടി.സി വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തും. 18 വയസ്സിന് മുകളിലുള്ള ആര്‍ക്കും പരിശീലനത്തിന് അപേക്ഷ നല്‍കാം. ടി.വി.ടി.സി ഗവര്‍ണര്‍ ഡോ. അഹ്മദ് ബിന്‍ ഫഹദ് അല്‍ഫുഹൈദ്, മാനവവിഭവ ശേഷി വകുപ്പ് ജനറല്‍ മാനേജര്‍ ഡോ. അബ്ദുല്‍ കരീം ബിന്‍ ഹമദ് എന്നിവരാണ് റിയാദില്‍ നടന്ന ചടങ്ങില്‍ കരാര്‍ ഒപ്പുവെച്ചത്. മൊബൈല്‍ വില്‍പന, അറ്റകുറ്റപ്പണികള്‍, കസ്റ്റമര്‍ സര്‍വീസ് എന്നീ മേഖലകളിലാണ് പരിശീലനം നല്‍കുന്നത്.
അടിസ്ഥാന വിവരങ്ങള്‍ മുതല്‍ സങ്കീര്‍ണമായ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ട പരിശീലനമാണ് സൗജന്യമായി നല്‍കുന്നത്. നിലവില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പരിശീലന കോഴ്സുകളില്‍ പ്രവേശം അനുവദിക്കില്ല. കരാര്‍ പ്രകാരം പരിശീലനത്തിന്‍െറ ചെലവ് മാനവവിഭവ ശേഷി വകുപ്പ് നല്‍കും. പുതുതായി മൊബൈല്‍ സ്ഥാപനങ്ങളില്‍ ജോലിക്ക് കയറുന്നവരുടെ പകുതി ശമ്പളവും അധികൃതര്‍ നല്‍കും.
ഈ മേഖലയില്‍ നിക്ഷേപത്തിന് താല്‍പര്യമുള്ളവര്‍ക്കും സഹായം ലഭ്യമാകും. രണ്ട് വര്‍ഷത്തേക്ക് പ്രതിമാസം 3000 റിയാല്‍ വരെ പുതു സംരംഭകര്‍ക്ക് സാഹയമായി ലഭിക്കും.
സ്വന്തമായി സ്ഥാപനം നടത്തിക്കൊണ്ടുപോകുന്നതിനുള്ള സഹായമെന്ന നിലക്കാണിത് നല്‍കുന്നത്. സ്ഥാപനങ്ങള്‍ക്കാവശ്യമായ തൊഴിലാളികളെയും അധികൃതര്‍ വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
