22 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യം വിഫലം; കിണറില്‍ വീണ മധ്യവയസ്കന്‍ മരിച്ചു
text_fieldsഅല്‍ഖര്‍ജ്: 150 മീറ്ററിലേറെ ആഴമുള്ള കിണറില്‍ വീണ് സൗദി പൗരന്‍ മരിച്ചു. 22 മണിക്കൂറിലേറെ നീണ്ട അതിസാഹസികമായ രക്ഷാദൗത്യമാണ് വിഫലമായത്. അല്‍ഖര്‍ജ് ഗവര്‍ണറേറ്റിലെ അല്‍ഖാബിയിലാണ് സംഭവം. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള അല്‍ ഹജ്റ ഫാമിലെ ആഴക്കിണറിലാണ് മധ്യവയസ്കന്‍ വീണത്. ഇതുവഴി സഞ്ചരിക്കുമ്പോള്‍ എങ്ങനെയോ ഉള്ളില്‍ വീണതാണെന്ന് കരുതുന്നു. കൂടെയുണ്ടായിരുന്നവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സിവില്‍ ഡിഫന്‍സിന്‍െറ അടിയന്തര വിഭാഗം രംഗത്തത്തെി. പക്ഷേ, കിണറിന്‍െറ ആഴവും ഉള്ളിലെ ഓക്സിജന്‍െറ കുറവും രക്ഷാദൗത്യം ശ്രമകരമാക്കി. കിണറിന്‍െറ പ്രത്യേക ആകൃതി കാരണം രക്ഷാപ്രവര്‍ത്തകര്‍ക്ക് അകത്തേക്ക് ഇറങ്ങാനും കഴിയാതായി. ഒടുവില്‍ സമീപത്ത് വേറൊരു കിണര്‍ കുഴിച്ച് പ്രത്യേക കാമറകളും മറ്റു ആധുനിക സംവിധാനങ്ങളും ഉപയോഗിച്ച് നടത്തിയ നീക്കമാണ് ഫലം കണ്ടത്. പുതിയ കിണറിന്‍െറ അടിത്തട്ടില്‍ നിന്ന് പഴയ കിണറിനുള്ളിലേക്ക് തുരങ്കപാതയും നിര്‍മിച്ചു. 22 മണിക്കൂറോളം നീണ്ട രക്ഷാദൗത്യത്തിനൊടുവില്‍ വീണയാളെ കണ്ടത്തെിയെങ്കിലും പുറത്തത്തെിച്ചപ്പോഴേക്കും മരിച്ച നിലയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.