Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇസ്ലാമിക സഖ്യസേനയുടെ ...

ഇസ്ലാമിക സഖ്യസേനയുടെ  തീരുമാനങ്ങള്‍ക്ക് മന്ത്രിസഭയുടെ പിന്തുണ

text_fields
bookmark_border

റിയാദ്: ഭീകരതയെ ചെറുക്കുന്നതിന്‍െറ ഭാഗമായി രൂപവത്കരിച്ച ഇസ്ലാമിക സഖ്യ സേനയുടെ സൈനിക തലവന്മാരുടെ പ്രഥമ യോഗ തീരുമാനങ്ങളെ സല്‍മാന്‍ രാജാവിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. 
ഭീകരതയുടെ എല്ലാ രൂപങ്ങളെയും തുടച്ചു നീക്കുമെന്നും വരുമാന സ്രോതസ്സുകള്‍ ഇല്ലാതാക്കുമെന്നും വ്യക്തമാക്കിക്കൊണ്ടുള്ള സൈനിക മേധാവികളുടെ ‘റിയാദ് പ്രഖ്യാപനത്തിന്’ യോഗം പിന്തുണ പ്രഖ്യാപിച്ചു. ഒറ്റക്കെട്ടായി തീവ്രവാദത്തെ നേരിടുകയെന്ന തീരുമാനത്തിലാണ് കഴിഞ്ഞ ദിവസം 39 രാജ്യങ്ങളുടെ പ്രതിനിധികളുടെ സമ്മേളനം സമാപിച്ചത്. സൗദിയുടെ നേതൃത്വത്തിലാണ് സഖ്യ സേന രൂപവത്കരിച്ചിരിക്കുന്നത്. 
ഫലസ്തീനില്‍ ഐക്യരാഷ്ട്ര സഭ സുരക്ഷ സമിതിയുടെ കീഴില്‍ അന്താരാഷ്ട്ര സുരക്ഷ സംവിധാനം നടപ്പാക്കണമെന്ന സൗദിയുടെ ആവശ്യം മന്ത്രിസഭ ആവര്‍ത്തിച്ചു. അധിനിവിഷ്ട അറബ് പ്രദേശങ്ങളില്‍ ജൂത കുടിയേറ്റം തുടരുന്ന ഇസ്രായേല്‍ നടപടിയില്‍ യോഗം ശക്തമായ പ്രതിഷേധം അറിയിച്ചു. ഇസ്രായേല്‍ അധികൃതരുടെ നിസ്സഹകരണം മൂലം യു.എന്‍ നിയോഗിച്ച മനുഷ്യാവകാശ സമിതി തിരിച്ചുപോയത് ഖേദകരമാണ്.
 ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്‍റുമായി നടത്തിയ കൂടിക്കാഴ്ചകളുടെ വിശദാംശങ്ങള്‍ സല്‍മാന്‍ രാജാവ് മന്ത്രിസഭയെ അറിയിച്ചു. 
ബഗ്ദാദിലും പാകിസ്താനിലും ബ്രസല്‍സിലുമുണ്ടായ ഭീകരാക്രമണങ്ങളെ യോഗം ശക്തമായ ഭാഷയില്‍ അപലപിച്ചു. വിവാഹ പൂര്‍വ കൗണ്‍സലിങിനും ബോധവത്കരണ പദ്ധതികള്‍ക്കുമായി മൂന്നു വര്‍ഷത്തിനകം ഒരു കോടി റിയാല്‍ ചെലവഴിക്കുന്ന സാമൂഹിക വകുപ്പിന്‍െറ ബജറ്റിന് മന്ത്രി സഭ അംഗീകാരം നല്‍കി.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi
Next Story