Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒമ്പത് സൗദികള്‍ക്ക്...

ഒമ്പത് സൗദികള്‍ക്ക് പകരമായി 109 യമനികളെ വിട്ടയച്ചു 

text_fields
bookmark_border
ഒമ്പത് സൗദികള്‍ക്ക് പകരമായി 109 യമനികളെ വിട്ടയച്ചു 
cancel

റിയാദ്: യമനിലെ ഹൂതി വിമതരും സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേനയും തമ്മില്‍ തടവു പുള്ളികളെ കൈമാറി. ഹൂതി വിമതരുടെ പിടിയിലുണ്ടായിരുന്ന ഒമ്പത് സൗദി പൗരന്മാര്‍ക്ക് പകരമായി 109 യമനികളെ വിട്ടയച്ചതായി സൗദിയുടെ ഒൗദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 
പടിഞ്ഞാറന്‍ അതിര്‍ത്തിയിലാണ് തടവുകാരുടെ കൈമാറ്റം നടന്നത്. 
ഹൂതി വിമതരും സഖ്യ സേനയും തമ്മില്‍ ഏപ്രില്‍ 10 മുതല്‍ വെടിനിര്‍ത്താനും 18ന് കുവൈത്തില്‍ സമാധാന ചര്‍ച്ച നടത്താനും ധാരണയായതിന്‍െറ പശ്ചാത്തലത്തിലാണ് നടപടി. അതിര്‍ത്തിയില്‍ സഖ്യസേനക്കു നേരെ ആക്രമണം നടത്തുന്നതിനിടയില്‍ പിടിയിലായ യമനികളെയാണ് മോചിപ്പിച്ചത്. 
വെടിനിര്‍ത്തല്‍ സൗദിയില്‍ നിന്നുള്ള ദുരിതാശ്വാസ സഹായം യമന്‍ പൗരന്മാരിലത്തൊന്‍ സഹായകരമാകുമെന്ന് സഖ്യ സേന പ്രസ്താവനയില്‍ അറിയിച്ചു. നേരത്തേ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്നെങ്കിലും ഹൂതികളുടെ ഭാഗത്തു നിന്ന് നിരന്തരമായ ആക്രമണങ്ങളുണ്ടായതിനെ തുടര്‍ന്ന് സഖ്യ സേന പിന്‍മാറുകയായിരുന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi
Next Story