ഇസ്ലാമിക സഖ്യ സേന: 39 രാജ്യങ്ങളിലെ സൈനിക മേധാവികള്‍ റിയാദില്‍
text_fieldsറിയാദ്: ഭീകര വിരുദ്ധ പോരാട്ടത്തിന്‍െറ ഭാഗമായി സൗദി അറേബ്യയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ഇസ്ലാമിക സഖ്യ സേനയിലെ മുഴുവന്‍ സൈനിക മേധാവികളും റിയാദിലത്തെി. 34 അറബ്, മുസ്ലിം രാജ്യങ്ങളടങ്ങുന്ന സഖ്യത്തിന്‍െറ പ്രഥമ യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് സൈനിക തലവന്മാര്‍ തലസ്ഥാന നഗരിയിലത്തെിയത്. ഇവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് അഞ്ച് മുസ്ലിം രാജ്യങ്ങളുടെ സൈനിക മേധാവികളും യോഗത്തില്‍ പങ്കെടുക്കുന്നതായി സൗദി സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അസീരി അറിയിച്ചു. തീവ്രവാദികളുടെ വരുമാന സ്രോതസ്സുകളും വിഭവങ്ങളും വറ്റിച്ചു കളയുമെന്ന് പ്രഥമ യോഗത്തില്‍ പങ്കെടുത്ത സൈനിക മേധാവികള്‍ പ്രതിജ്ഞയെടുത്തു. തീവ്രവാദത്തെ ചെറുക്കുന്നതിന്‍െറ വിവിധ മാര്‍ഗങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. സാമ്പത്തികവും സൈനികവും ആശയപരവുമായ വശങ്ങളും ചര്‍ച്ചയായി.
39 രാജ്യങ്ങള്‍ യോഗത്തില്‍ പങ്കെടുത്തത് ഭീകരര്‍ക്കുള്ള ശക്തമായ താക്കീതാണെന്നും ഐ.എസിനെ പോലുള്ള ഭീകര സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ കൂട്ടായ ശ്രമം അനിവാര്യമാണെന്നും അസീരി കൂട്ടിച്ചേര്‍ത്തു. ഭീകരതയെ ഇല്ലായ്മ ചെയ്യാന്‍ എല്ലാവരും യോജിച്ചുകൊണ്ടുള്ള പദ്ധതികളാണാവശ്യം. സഖ്യ സൈന്യത്തിന്‍െറ അടിത്തറ പാകുന്നതാണ് പ്രഥമ യോഗം. തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം വരുന്ന സ്രോതസ്സുകളെ പിന്തുടരണമെന്നും അത് കണ്ടത്തെണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം സൗദി അവതരിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും സഖ്യസേന പ്രവര്‍ത്തിക്കുക. ഒരു രാജ്യവും ഏക പക്ഷീയമായ തീരുമാനങ്ങളെടുക്കില്ല. ഏതെങ്കിലും രാജ്യങ്ങള്‍ക്ക് അവരുടെ രാജ്യത്ത് സൈനിക നടപടി സ്വീകരിക്കേണ്ട ഘട്ടം വന്നാല്‍ അവര്‍ തന്നെ അതിന് നേതൃത്വം നല്‍കും. ഐ.എസിനെ മാത്രമല്ല, എല്ലാ തീവ്രവാദ സംഘടനകളെയും ഇല്ലായ്മ ചെയ്യുക എന്ന വിശാലമായ ലക്ഷ്യമാണ് സഖ്യ സേനക്കുള്ളതെന്നും അസീരി കൂട്ടിച്ചേര്‍ത്തു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ പാകിസ്താന്‍, തുര്‍കി, മലേഷ്യ, തുനീഷ്യ, മൊറോകോ, ഈജിപ്ത് തുടങ്ങി 34 ആഫ്രിക്കന്‍, മുസ്ലിം രാജ്യങ്ങളാണ് നിലവില്‍ സഖ്യത്തിലുള്ളത്. 2015 ഡിസംബറില്‍ സല്‍മാന്‍ രാജാവിന്‍െറ മകനും രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍െറ നേതൃത്വത്തില്‍ റിയാദ് ആസ്ഥാനമാക്കിയാണ് സഖ്യ സേന രൂപവത്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
