കാല്‍നടയാത്രക്കാരനായ മലയാളിയെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു
text_fieldsറിയാദ്: വഴിചോദിക്കാന്‍ വാഹനം നിറുത്തിയ അക്രമി കാല്‍നടയാത്രക്കാരനായ മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു. പ്രമുഖ ജ്വല്ലറിയുടെ റിയാദ് മുറബ്ബ ശാഖയില്‍ ഉദ്യോഗസ്ഥനായ തൃശൂര്‍ അരിമ്പൂര്‍ സ്വദേശി സനേഷ് ഒരു മാസത്തെ അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരിച്ചത്തെിയ ബുധനാഴ്ച രാവിലെയാണ് സംഭവം. താമസസ്ഥലത്ത് നിന്ന് ഓഫീസിലേക്ക് ജോലിക്കായി പോകുമ്പോള്‍ രാവിലെ 9.30ടെയാണ് അക്രമിയുടെ കൈയ്യിലകപ്പെട്ടത്.
വിജനമായ റോഡിലൂടെ നടക്കുമ്പോള്‍ പുതിയ ഫോര്‍ഡ് കാറിലത്തെിയ അറബ് വേഷം ധരിച്ചയാള്‍ വാഹനം നിറുത്തി സനേഷിനോട് കിങ് ഫഹദ് ഹൈവേയിലേക്ക് പോകുന്ന വഴിയേതെന്ന് ചോദിച്ചു. അറിയില്ളെന്ന് പറഞ്ഞപ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് എടുത്തുകാണിച്ച ശേഷം പൊലീസാണെന്നും ഡ്രൈവറുടെ വശത്ത് നിന്ന സനേഷിനെ മറുഭാഗത്തേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. അവിടെയത്തെിയതും ഡ്രൈവിങ് സീറ്റിലിരുന്ന അക്രമി ഞൊടിയിടയില്‍ ഡോര്‍ വലിച്ചുതുറന്ന് യുവാവിനെ അകത്തേക്ക് വലിച്ചിട്ടു. സെന്‍ട്രല്‍ ലോക്ക് ഉപയോഗിച്ച് ഡോറുകള്‍ ലോക്ക് ചെയ്ത ശേഷം അതിവേഗം ഓടിച്ചുപോയി. ഇതിനിടയില്‍ കൈയ്യിലുള്ളതെല്ലാം എടുക്കാനാവശ്യപ്പെട്ടു. പഴ്സും മൊബൈല്‍ ഫോണും പാസ്പോര്‍ട്ടും പിടിച്ചുവാങ്ങി. പഴ്സില്‍ 300 റിയാലുണ്ടായിരുന്നു. അതെടുത്തു. എ.ടി.എം കാര്‍ഡും ക്രഡിറ്റ് കാര്‍ഡും എടുത്തു. രണ്ടിന്‍െറയും പിന്‍ നമ്പര്‍ ആവശ്യപ്പെട്ടപ്പോള്‍ സനേഷ് തെറ്റിച്ചു പറഞ്ഞു. ഒരു എ.ടി.എം കൗണ്ടറിന് മുന്നില്‍ വാഹനം നിറുത്തിയ ശേഷം പറഞ്ഞ പിന്‍കോഡ് തെറ്റാണെന്ന് തെളിഞ്ഞാല്‍ കടുത്ത ശിക്ഷ നല്‍കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഭയന്നുപോയ യുവാവ് യഥാര്‍ഥ നമ്പറുകള്‍ തന്നെ പറഞ്ഞുകൊടുത്തു. ഇതിനിടയില്‍ ഷര്‍ട്ടിന്‍െറയും പാന്‍റ്സിന്‍െറയുമെല്ലാം പോക്കറ്റുകള്‍ പരിശോധിക്കുകയും പണമുണ്ടെങ്കില്‍ എല്ലാമെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. നാട്ടില്‍ നിന്ന് ഇന്ന് വന്നിട്ടേയുള്ളൂവെന്നും വേറെ പണമൊന്നും കൈയ്യിലില്ളെന്നും പറഞ്ഞു. കുറെ നേരം കൂടി വാഹനമോടിച്ച ശേഷം നിറുത്തി ഇറക്കിവിട്ടു. മൊബൈല്‍ ഫോണും പാസ്പോര്‍ട്ടും മാത്രം തിരിച്ചുകൊടുത്തു. എ.ടി.എം, ക്രഡിറ്റ് കാര്‍ഡുകളും പണവും കൊണ്ടുപോയി. ജീവന്‍ രക്ഷപ്പെട്ട ആശ്വാസത്തില്‍ ഓഫീസിലത്തെിയ സനേഷ് മുറബ്ബ പൊലീസ് സ്റ്റേഷനിലത്തെി പരാതി നല്‍കി. ബാങ്കുകളുമായി ബന്ധപ്പെട്ട് ഇരു കാര്‍ഡുകളും ബ്ളോക്ക് ചെയ്തു.
ഇതിനിടയില്‍ തന്നെ ക്രഡിറ്റ് കാര്‍ഡില്‍ നിന്ന് 900 റിയാല്‍ അക്രമി പിന്‍വലിച്ചുകഴിഞ്ഞിരുന്നു. അവധിയിലായിരുന്നതിനാല്‍ ബാങ്ക് അക്കൗണ്ടില്‍ പണമുണ്ടായിരുന്നില്ല. അത് കൊണ്ട് കൂടുതല്‍ പണനഷ്ടമുണ്ടായില്ല. നാട്ടില്‍ നിന്ന് വന്നയുടനുണ്ടായ സംഭവത്തില്‍ ആകെ തളര്‍ന്നുപോയ സനേഷ് ഇനിയും ഞെട്ടലില്‍ നിന്ന് മുക്തനായിട്ടില്ല. റിയാദില്‍ സുരക്ഷിതമായി എത്തിയ കാര്യം നാട്ടിലുള്ള ഭാര്യയോട് ഫോണില്‍ സംസാരിച്ചുകൊണ്ട് നടക്കുമ്പോഴായിരുന്നു സംഭവം. ഫോണ്‍ കട്ട് ചെയ്തിരുന്നില്ല. എന്തോ പന്തികേട് സംഭവിച്ചതായി ഭാര്യക്ക് തോന്നിയത് കുടുംബാംഗങ്ങളെയും ഭീതിയിലാഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.