കൊടുവളളി സ്വദേശി വാഹനമിടിച്ചു മരിച്ചു
text_fieldsഖുന്‍ഫുദ: കോഴിക്കോട് കൊടുവളളി സ്വദേശി ഖുന്‍ഫുദക്കടുത്ത് വാഹനമിടിച്ചു മരിച്ചു. വാവാട് നീലൂട്ടിപ്പൊയില് റോഷിക് (26) ആണ് ഖുന്ഫുദയില് നിന്ന് ഏകദേശം 50 കി.മീറ്റര്‍ അകലെയുള്ള ഹലി കിയാദില് തിങ്കളാഴ്ച രാത്രി റോഡ് മുറിച്ചു കടക്കുന്നതിനിടെ ട്രയിലറിടിച്ച് മരിച്ചത്. നാല് വര്‍ഷമായി കിയാദില് പെട്രോള്‍ പമ്പ് ജീവനക്കാരനാണ്. അവിവാഹിതനായ റോഷിക് നാട്ടിലേക്ക് പോകാനിരിക്കുന്നതിനിടയിലാണ് അപകടം. അസുഖമായതിനാല്‍ രണ്ടു ദിവസമായി ജോലിക്ക് പോയിരുന്നില്ല.
അത്യാവശ്യത്തിന് പുറത്തിറങ്ങിയപ്പോഴാണ് അപകടം. പരേതനായ മൂസയുടെ മകനാണ്. മാതാവ്: ഖദീജ. സഹോദരങ്ങള്‍: അബ്ദുല്‍ നാസര്‍ (ഹലി), ഷറഫുദ്ദീന്, ഷാക്കിര്‍, ആയിഷ , ഹസീന, സക്കീന.
മൃതദേഹം ഹലിയില് തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.