മോദി ഏപ്രില്‍ രണ്ടിന് റിയാദിലെത്തും
text_fieldsറിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ രണ്ടിന് സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലത്തെുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. സല്‍മാന്‍ രാജാവിന്‍െറ ക്ഷണമനുസരിച്ചാണ് സന്ദര്‍ശനം. മൂന്നിന് അദ്ദേഹം ഡല്‍ഹിക്ക് മടങ്ങും. സല്‍മാന്‍ രാജാവുമായി മോദി കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പ് മോദി സന്ദര്‍ശിക്കുമെന്ന് സൂചനയുണ്ട്.
2010ത്തില്‍ മന്‍മോഹന്‍ സിങ്ങാണ് ഏറ്റവും അവസാനമായി സൗദി സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷ, പ്രതിരോധ മേഖലകളുമായി ബന്ധപ്പെട്ട് ‘റിയാദ് പ്രഖ്യാപനവും’ അന്നുണ്ടായിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായാണ് മോദി റിയാദ് സന്ദര്‍ശിക്കുന്നത്.
2014-15 വര്‍ഷത്തെ കണക്കനുസരിച്ച് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ 3900 കോടി ഡോളറിന്‍െറ വ്യാപാരമാണ് നടന്നത്. ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതും സൗദിയില്‍നിന്നാണ്. 30 ലക്ഷത്തോളം ഇന്ത്യക്കാരാണ് സൗദിയിലുള്ളത്.
മാര്‍ച്ച് 30ന് ഡല്‍ഹിയില്‍നിന്ന് ബെല്‍ജിയന്‍ തലസ്ഥാനമായ ബ്രസല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനത്തെുന്ന പ്രധാനമന്ത്രി അവിടെനിന്ന് അമേരിക്കക്ക് പോകും. മാര്‍ച്ച് 31, ഏപ്രില്‍ ഒന്ന് തീയതികളില്‍ വാഷിങ്ടണില്‍ ഒബാമയുടെ അധ്യക്ഷതയില്‍ ചേരുന്ന ആണവസുരക്ഷാ സമ്മേളനത്തില്‍ പങ്കെടുത്തശേഷമാണ് മോദി റിയാദിലത്തെുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
