വീഡിയോ കോള്‍ വഴി തൊഴില്‍ മന്ത്രി പരാതി സ്വീകരിച്ചു
text_fieldsമക്ക: മദീന, മക്ക പ്രവിശ്യകളിലെ തൊഴില്‍ സംരംഭകരുമായും തൊഴിലാളികളുമായും വകുപ്പ് മന്ത്രി ഡോ. മുഫര്‍റജ് അല്‍ഹഖബാനി ആശയ വിനിമയം നടത്തി. വീഡിയോ കോള്‍ വഴി നടന്ന പരിപാടിയില്‍ നിരവധി സംരംഭകരുമായി മന്ത്രി സംവദിച്ചു.
പരാതികള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.
തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ വീഡിയോ കോള്‍ സംവിധാനം വഴി അധികൃതരെ അറിയിക്കാനുള്ള സംവിധാനം അടുത്തിടെയാണ് പ്രവര്‍ത്തന സജ്ജമായത്. വിദൂര ദിക്കുകളില്‍ നിന്ന് റിയാദിലത്തെി പരാതി നല്‍കുന്നതിനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്.
രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ 60 ഓഫിസുകളിലാണ് നിലവില്‍ ഈ സൗകര്യമുള്ളത്. പരാതികള്‍ നല്‍കാനുള്ളവര്‍ 19911 എന്ന നമ്പറില്‍ വിളിച്ച് വീഡിയോ കോള്‍ നടത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.