അക്ഷരങ്ങള്‍ക്ക് മരണമില്ളെന്ന് അടിക്കുറിപ്പെഴുതി പുസ്തക മേളക്ക് സമാപനം
text_fieldsറിയാദ്: അക്ഷരങ്ങള്‍ വെളിച്ചം തൂവുന്ന പുസ്തകങ്ങള്‍ക്ക് മരണമില്ളെന്ന് തെളിഞ്ഞ ചായത്തില്‍ അടിക്കുറിപ്പെഴുതി റിയാദ് രാജ്യാന്തര പുസ്തക മേളക്ക് വിളക്കണഞ്ഞു. വായനയുടെ കിളിവാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടാണ് ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രസാധകരത്തെിയ മേള പുസ്തകം മടക്കുന്നത്. ‘വായനക്ക് വയസ്സാകില്ളെന്ന‘ തലക്കെട്ടില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തിന് സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുപോലും സന്ദര്‍ശകര്‍ ഒഴുകിയത്തെി. ആറ് കോടി റിയാലിന്‍െറ പുസ്തകങ്ങളാണ് വിറ്റഴിഞ്ഞത്. ലോകോത്തര രചിയിതാക്കളുടെ രചനകള്‍, ചരിത്ര പുസ്തകങ്ങള്‍, നോവലുകള്‍, കഥകള്‍, കവിത, ബാല സാഹിത്യങ്ങള്‍ തുടങ്ങി വായനയെ ഇഷ്ടപ്പെടുന്നവര്‍ക്കാവശ്യമായ വിഭവങ്ങള്‍ ഒട്ടേറെ വിളമ്പിയാണ് നാല് ലക്ഷത്തോളം സന്ദര്‍ശകരത്തെിയ മേള സമാപിച്ചത്. 25 പ്രസാധകരുടെ പുസ്തകങ്ങളാണ് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത്. അറബ് സയന്‍റിഫിക് പബ്ളിഷേഴ്സ്, സാഖീ, അല്‍ഫാറാബി, മദാരിക്, അല്‍കിഫ, അല്‍മദ, അസര്‍, മര്‍കസുല്‍ അദബ് അല്‍അറബി, ജരീര്‍, ബൈസാന്‍, റിയാദ് അര്‍റഈസ്, അദ്ദാറുല്‍ മിസ്രിയ, പ്ളാറ്റിനം ബുക്, തുവ, അല്‍മിന്‍ഹാജ്, അല്‍ഉബൈകാന്‍, ശുറൂഖുല്‍ മിസ്രിയ, കലിമാത്, അല്‍മുവസ്സിസതത്തുല്‍ അറബില്ല, അല്‍മുഅല്ലഫൂന സുഊദിയ എന്നീ പ്രസാധകരുടെ സ്റ്റാളുകളിലാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. ആയിരത്തോളം പ്രസാധകരാണ് സൗദിയിലെ ഏറ്റവും വലിയ അക്ഷരമേളക്കത്തെിയത്. ലക്ഷക്കണക്കിന് റിയാലിന്‍െറ പുസ്തകങ്ങളാണ് വിറ്റഴിഞ്ഞത്. ഇന്ത്യയില്‍ മലയാളത്തിന്‍െറ സാന്നിധ്യമായി ഇത്തവണയും ഇസ്ലാമിക് പബ്ളിഷിങ് ഹൗസ് (ഐ.പി.എച്ച്) മേളക്കത്തെിയിരുന്നു. സ്വന്തം പ്രസിദ്ധീകരണങ്ങള്‍ക്ക് പുറമെ മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ ഏറ്റവും പുതിയ കൃതികളും ഐ.പി.എച്ച് പവലിയനിലുണ്ടായിരുന്നു. മലയാളത്തില്‍ സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി എഴൂതിയ മാട്ടിറച്ചിയുടെ മഹാഭാരതം, സുഭാഷ് ചന്ദ്രന്‍െറ മനുഷ്യനൊരാമുഖം, കെ.ആര്‍ മീരയുടെ ആരാച്ചാര്‍, ഷമിയുടെ നടവഴിയിലെ നേരുകള്‍, ശെയ്ഖ് മുഹമ്മദ് കാരകുന്നിന്‍െറ ഓര്‍മയുടെ ഓളങ്ങളില്‍, കെ.പി കമാലുദ്ദീന്‍െറ ഖലീഫ ഉസ്മാന്‍, അറബി എഴുത്തുകാരനായ മുഹമ്മദ് ബഷീര്‍ ജുമ രചിച്ച് കെ.ടി ഹുസൈന്‍ മൊഴിമാറ്റം നടത്തിയ നമുക്കും വിജയിക്കേണ്ടേ, നഈം സിദ്ദീഖിയുടെ മുഹമ്മദ് മനുഷ്യ സ്നേഹത്തിന്‍െറ പ്രവാചകന്‍, അശ്റഫ് കീഴുപറമ്പിന്‍െറ എന്തുകൊണ്ട് ഐ.എസ് ഇസ്ലാമികമല്ല എന്നീ കൃതികളാണ് ഏറ്റവും കൂടുതല്‍ വിറ്റുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.