നാലു മാസമായി ശമ്പളമില്ല; തൊഴിലാളികള്‍ കോടതിക്ക് മുന്നില്‍ തടിച്ചു കൂടി
text_fieldsറിയാദ്: നാലു മാസമായി ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സ്വകാര്യ കമ്പനിക്കെതിരെ പരാതിയുമായി 150 ഓളം തൊഴിലാളികള്‍ പൊതു കോടതിയിലത്തെി. റിയാദില്‍ നിന്ന് ഏകദേശം 200 കി.മീ അകലെയുള്ള ശഖ്റയില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ശഖ്റ-ദവാദ്മി റോഡിലുള്ള കമ്പനിയിലെ തൊഴിലാളികളാണ് വ്യാഴാഴ്ച രാവിലെ കോടതി തുറക്കുന്നതിന് മുമ്പ് സ്ഥലത്തത്തെി തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വാതിലിന് സമീപം കുത്തിയിരുന്നത്. രാവിലെ ഭക്ഷണം പോലും കഴിക്കാതെ 20 കി.മീറ്റര്‍ നടന്നാണ് തൊഴിലാളികള്‍ കോടതിയിലത്തെിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തു.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് തങ്ങളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം തേടി കോടതിക്ക് മുന്നില്‍ തടിച്ചു കൂടിയത്. നാലു മാസമായി ശമ്പളമില്ളെന്നും ഭക്ഷണവും വെള്ളവും താമസ സൗകര്യങ്ങളും മതിയായ രീതിയില്‍ ലഭ്യമാകുന്നില്ളെന്നും തൊഴിലാളികള്‍ പരാതിപ്പെട്ടു. തൊഴിലാളികളുടെ പരാതി കേട്ട കോടതി കേസ് വാദിക്കാന്‍ അഭിഭാഷകനെ ഏല്‍പിക്കാന്‍ നിര്‍ദേശിച്ചു. തൊഴിലാളികള്‍ ഇതിന് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കമ്പനിയുടെ സ്പോണ്‍സര്‍ റിയാദിലാണ്. രാവിലെ എത്തിയ തൊഴിലാളികള്‍ തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിച്ച് കോടതിക്ക് പരിസരത്ത് നിലയുറപ്പിച്ചു. ഭക്ഷണം പോലും കഴിക്കാതെ തൊഴിലാളികള്‍ നില്‍ക്കുന്നത് കണ്ട സുമനസ്സുകള്‍ ഇവര്‍ക്ക് വെള്ളവും ഉച്ച ഭക്ഷണവും നല്‍കി. പൊലീസ് ആസ്ഥാനത്തത്തെി പരാതി നല്‍കാന്‍ ചിലര്‍ നിര്‍ദേശിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് തൊഴിലാളികള്‍ പിരിഞ്ഞു പോയത്. അധികൃതര്‍ ഇടപെട്ട് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
