നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി വീട്ടമ്മ നിര്യാതയായി
text_fields
ഖമീസ് മുശൈത്: മക്കളുടെ പരീക്ഷ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി വീട്ടമ്മ നിര്യാതയായി. അങ്ങാടിപ്പുറം പരിയാപുരം പുന്നശ്ശേരി ഹൗസില്‍ കുഞ്ഞുമുഹമ്മദ് മൗലവിയുടെ ഭാര്യ സൗദത്ത് (35) ആണ് വ്യാഴാഴ്ച രാത്രി എട്ടരയോടെ ഖമീസില്‍ മരിച്ചത്. 13 വര്‍ഷമായി ഭര്‍ത്താവും കുട്ടികളോടുമൊപ്പം ഖമീസിലാണ് താമസം. രണ്ടരമാസം പ്രായമുള്ള പെണ്‍കുട്ടിയുണ്ട്്. പ്രസവശേഷം ഹൃദയത്തിലെ നീര്‍ക്കെട്ടിന് മരുന്ന് കഴിച്ചു വരികയായിരുന്നു. രണ്ടുദിവസം മുമ്പ് കാലുകളില്‍ നീര് കണ്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകീട്ട് ആശുപത്രിയില്‍ പോയിരുന്നെങ്കിലും ഡോക്ടറെ കാണാന്‍ കഴിഞ്ഞിരുന്നില്ല. അടുത്ത ദിവസം വരാമെന്ന തീരുമാനത്തില്‍ വീട്ടിലേക്ക് മടങ്ങി. വീടിന് സമീപം വാഹനം നിര്‍ത്തി വണ്ടിയില്‍ നിന്നിറങ്ങി നടക്കുമ്പോള്‍ യുവതിക്ക് പെട്ടെന്ന് തളര്‍ച്ച അനുഭവപ്പെടുകയും ഉടന്‍ മരിക്കുകയുമായിരുന്നു.
മക്കള്‍: മുഹമ്മദ് റബിയാന്‍ (14), റൗള (9), മുഹമ്മദ് റാഷിദ് (7) (മൂവരും ലാന ഇന്‍റര്‍നാഷനല്‍. ഖമീസ് ഖാലിദിയയില്‍ ബഖാല നടത്തുകയാണ് ഭര്‍ത്താവ് കുഞ്ഞുമുഹമ്മദ്. ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇവിടെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.