സൗദിയില്‍ ആദ്യമായത്തെുന്ന തൊഴിലാളികള്‍ക്ക് വിമാനത്താവളങ്ങളില്‍ സൗജന്യ സിം
text_fieldsറിയാദ്: സൗദിയില്‍ ആദ്യമായി എത്തുന്ന വിദേശ തൊഴിലാളികള്‍ക്ക് വീട്ടുകാരുമായി ബന്ധപ്പെടാനും തൊഴില്‍ നിയമങ്ങള്‍ സംബന്ധിച്ച അടിസ്ഥാന കാര്യങ്ങള്‍ അറിയുന്നതിനും ഇനി മുതല്‍ വിമാനത്താവളങ്ങളില്‍ വെച്ചു തന്നെ സൗജന്യ സിം കാര്‍ഡുകള്‍ ലഭ്യമാകും. എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് പാസ്പോര്‍ട്ട് കാണിച്ചാല്‍ 10 റിയാല്‍ ടോക് ടൈമോടു കൂടിയ ഉടന്‍ പ്രവര്‍ത്തനക്ഷമമാകുന്ന സിം കാര്‍ഡുകള്‍ നല്‍കും. തൊഴില്‍ വകുപ്പിന്‍െറ പ്രത്യേക കൗണ്ടറുകളിലാണ് ഒൗദ്യോഗിക ടെലികോം കമ്പനിയായ എസ്.ടി.സിയുടെ സിമ്മുകള്‍ ലഭിക്കുക.
റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കാര്‍ഡ് വിതരണത്തിന്‍െറ ഉദ്ഘാടനം തൊഴില്‍ മന്ത്രി ഡോ. മുഫര്‍റജ് ഹഖബാനി ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ നിന്നത്തെിയ തൊഴിലാളികള്‍ക്ക് സിം നല്‍കിയാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. വിദേശരാജ്യങ്ങളില്‍ നിന്നത്തെുന്ന തൊഴിലാളികള്‍ക്ക് അവരുടെ വീടുമായി ബന്ധപ്പെടാന്‍ ഇനി കാത്തിരിക്കേണ്ടി വരില്ല. വിമാനമിറങ്ങിയ ഉടന്‍ തന്നെ അവര്‍ക്ക് ബന്ധുക്കളെയും സ്പോണ്‍സര്‍മാരെയും വിളിക്കാനാവും. അധികം വൈകാതെ ജിദ്ദ, ദമ്മാം എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ഇത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. തൊഴില്‍ നിയമങ്ങളെ സംബന്ധിച്ച് ഉറുദു, ഹിന്ദി, ഇംഗ്ളീഷ്, ബംഗ്ള, തുര്‍കി, അറബി തുടങ്ങി ഏഴു ഭാഷകളില്‍ എസ്്.എം.എസുകള്‍ തൊഴിലാളികള്‍ക്ക് ലഭിക്കും. തൊഴില്‍ വകുപ്പുമായോ, പൊലീസുമായോ മറ്റു വകുപ്പുകളുമായോ ബന്ധപ്പെടാനുള്ള സൗജന്യ നമ്പറുകളും എസ്.എം.എസായി ഈ സിമ്മിലുണ്ടാകും. തൊഴിലാളികളുമായി ബന്ധപ്പെട്ട് തൊഴില്‍ വകുപ്പ് എടുക്കുന്ന എല്ലാ തീരുമാനങ്ങളും അപ്പപ്പോള്‍ സന്ദേശങ്ങളായി ഫോണിലത്തെും. എസ്.ടി.സിയുടെ സേവനം ഉപയോഗപ്പെടുത്തിയാണ് എസ്.എം.എസ് വഴി ആശയ വിനിമയം നടത്തുന്നത്.
തൊഴിലാളികളും മന്ത്രാലയവും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്‍െറ ഭാഗമാണിതെന്നും മറ്റൊരു രാജ്യത്ത് വന്നിറങ്ങുന്നവര്‍ക്ക് വീട്ടുകാരുമായി ബന്ധപ്പെടാന്‍ അവസരമൊരുക്കുക എന്ന മാനുഷിക പരിഗണനയുടെ ഭാഗമായാണ് ഈ തീരുമാനമെടുത്തതെന്നും തൊഴില്‍ മന്ത്രി ഡോ. ഹഖബാനി വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പാസ്പോര്‍ട്ട് വിഭാഗം തലവന്‍ സുലൈമാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍യഹ്യ, കിങ് ഖാലിന് വിമാനത്താവള മേധാവി അബ്ദുല്‍ അസീസ് ബിന്‍ സഅദ് അബൂ ഹര്‍ബ, എസ്.ടി.സി മേധാവി ഡോ. ഖാലിദ് അല്‍ബയാരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
