വാഹന അപകടം: ജയിലിലായ മുജീബുറഹ്മാന്‍ സുമനസ്സുകളുടെ സഹായം തേടുന്നു
text_fieldsജിദ്ദ: ഇന്‍ഷൂറന്‍സ് ഇല്ലാത്ത വാഹനം അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് കോടികള്‍ ബാധ്യതയായി ജയിലിലകപ്പെട്ട മുക്കം കാരമൂല സ്വദേശി മുജീബുറഹ്മാന്‍ സുമനസ്സുകളുടെ സഹായം തേടുന്നു. ടോണറും മറ്റ് സ്റ്റേഷനറി സാധനങ്ങളും വില്‍പന നടത്തുന്ന ജോലിയായിരുന്നു മുജീബിന്. ജോലിയുടെ ഭാഗമായി കാറില്‍ ഖാലിദ് ഇബ്ന് വലീദ് റോഡില്‍ നിന്ന് ഇടവഴിയിലേക്ക് പ്രവേശിക്കുമ്പോള്‍ എതിരെ വന്ന സൗദി പൗരന്‍െറ വിലകൂടിയ വാഹനവുമായി ഇടിക്കുകയായിരുന്നു. ആസ്റ്റിന്‍ മാര്‍ട്ടിന്‍ എന്നാണ് ഈ ആഢംബര സ്പോര്‍ട്സ് കാറിന്‍െറപേര്.
അപകടത്തില്‍ ആര്‍ക്കും പരിക്കിലെങ്കിലും ആഢംബര കാറിന്‍െറ ബംബര്‍ ഉള്‍പ്പടെ മുന്‍ ഭാഗം തകര്‍ന്നിരുന്നു. സ്പോണ്‍സറുടെ പേരിലുള്ള കാറാണ് മുജീബ് ഓടിച്ചത്. പക്ഷെ ഇന്‍ഷുറന്‍സ് കാലാവധി എന്നോ കഴിഞ്ഞിരുന്നു. വാഹനം റിപ്പയര്‍ ചെയ്യാന്‍ 10 85 000 റിയാലാണ് എസ്റ്റിമേറ്റ്. ഈ തുക ഇന്‍ഷുറന്‍സ് കമ്പനിക്ക് അടക്കുന്നത് വരെ മുജീബിന് ജയിലില്‍ നിന്ന് പുറത്ത് വരാന്‍ കഴിയില്ല.
ഇത്രയും ഭീമമായ തുക എങ്ങനെ കണ്ടത്തെുമെന്നറിയാതെ കുഴങ്ങുകയാണ് മുജീബിന്‍െറ നാട്ടിലുള്ള പാവപ്പെട്ട കുടുംബവും ജിദ്ദയില്‍ ജോലി ചെയ്യുന്ന അനുജന്‍ മുഹ്സിനും. മുജീബ് ഹൃദ്രോഗിയാണെന്നും ആന്‍ജിയൊപ്ളാസ്റ്റി കഴിഞ്ഞതാണെന്നും മുഹ്സിന്‍ പറഞ്ഞു.വീണ്ടും ബ്ളോക് ഉള്ളതിനാല്‍ ശസ്ത്രക്രിയവേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പലരേയും സമീപിച്ച് പ്രശ്നത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് മുഹ്സിന്‍. സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ 0538 487 565 നമ്പറില്‍ ബന്ധപ്പെടണം.
ഒന്നര മാസമായി ദഹബാന്‍ ജയിലില്‍ കഴിയുന്ന മുജീബിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. രണ്ടാമത്തെ കുട്ടിജനിച്ച ശേഷം പ്രാരാബ്ധങ്ങള്‍ കാരണം നാട്ടിലേക്ക് പോവാനും കഴിഞ്ഞിരുന്നില്ല. പ്രശ്നം ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി മുഹ്സിന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
