Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമൊബൈല്‍ കടകളിലെ...

മൊബൈല്‍ കടകളിലെ സ്വദേശിവത്കരണം;  പരിശീലനത്തിന് ഒറ്റദിവസം ലഭിച്ചത് 30000 അപേക്ഷകള്‍

text_fields
bookmark_border
മൊബൈല്‍ കടകളിലെ സ്വദേശിവത്കരണം;  പരിശീലനത്തിന് ഒറ്റദിവസം ലഭിച്ചത് 30000 അപേക്ഷകള്‍
cancel

റിയാദ്: മലയാളികളടക്കം ആയിരക്കണക്കിന് പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടത്തിനിടയാക്കുന്ന മൊബൈല്‍ ഫോണ്‍ കടകളിലെ സ്വദേശിവത്കരണത്തിന് അധികൃതര്‍ നടപടികള്‍ തുടങ്ങി. മൊബൈല്‍ ഫോണ്‍ വില്‍പന, അറ്റകുറ്റപ്പണി എന്നീ ജോലികള്‍ ചെയ്യാന്‍ താല്‍പര്യമുള്ള സ്വദേശികള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നതിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി. ഒറ്റ ദിവസം തന്നെ 33,121 യുവതി, യുവാക്കളാണ്. ഇതില്‍ നല്ളൊരു പങ്കും വനിതകളാണ്. സാങ്കേതിക സ്വയം തൊഴില്‍ പരിശീലനം നല്‍കുന്ന ജി.ടി.വി.ടിയുടെ വെബ്സൈറ്റിലാണ് രജിസ്ഷ്രേന് സംവിധാനമൊരുക്കിയിരിക്കുന്നതെന്ന് ഒൗദ്യോഗിക വക്താവ് ഫഹദ് അല്‍ ഉതൈബി അറിയിച്ചു. അറ്റകുറ്റപ്പണികളില്‍ പരിശീലനം നേടാനാണ് ഏറ്റവും കൂടുതല്‍ അപേക്ഷ ലഭിച്ചിരിക്കുന്നത്. വില്‍പന, കസ്റ്റമര്‍ കെയര്‍ എന്നീ മേഖലകളിലും ജോലി ചെയ്യാന്‍ നിരവധി പേര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

മാനവ വിഭവശേഷി വകുപ്പായ ഹദഫുമായി സഹകരിച്ചാണ് പരിശീലനം നടക്കുന്നത്. 18 വയസ്സ് പൂര്‍ത്തിയായവരാണ് സൗജന്യ പരിശീലനത്തിന് അര്‍ഹതയുള്ളവര്‍. നിലവില്‍ സ്വകാര്യ മേഖലയില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്യുന്നവരും അപേക്ഷിക്കാന്‍ പാടില്ല. പ്രാഥമിക പരിശീലനം ആവശ്യമുള്ളവര്‍ക്ക് 25 മണിക്കൂര്‍, വിദഗ്ധ പരിശീലനം ആവശ്യമുള്ളവര്‍ക്ക് 180 മണിക്കൂര്‍ എന്നിങ്ങനെയാണ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഇതിനായി പ്രത്യേക കേന്ദ്രങ്ങള്‍ തുടങ്ങും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജി.ടി.വി.ടിയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കും. സെപ്റ്റംബറിനുള്ളില്‍ മൊബൈല്‍ ഫോണ്‍ വില്‍പന, അറ്റകുറ്റപ്പണി എന്നിവ നടത്തുന്ന കടകളില്‍ 100 ശതമാനവും സ്വദേശികളെ ജോലിക്ക് നിയമിക്കണമെന്നാണ് കഴിഞ്ഞ ദിവസം തൊഴില്‍ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. മൂന്നു  മാസത്തിനുള്ളില്‍ 50 ശതമാനം സ്വദേശിവത്കരണം പൂര്‍ത്തിയാക്കണം. നിയമം നടപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയുമില്ളെന്ന് വാണിജ്യ വകുപ്പും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്‍െറ ഭാഗമായി അധികൃതര്‍ പലയിടങ്ങളിലും പരിശോധന തുടങ്ങി. ഓരോ മേഖലയിലും മൊബൈല്‍ ഫോണും അനുബന്ധ ഉല്‍പന്നങ്ങളും വില്‍പന നടത്തുന്ന ഷോപ്പുകളുടെ എണ്ണമറിയുന്നതിനും നിശ്ചിത സമയപരിധിക്കുള്ളില്‍ സ്വദേശികളെ ജോലിക്ക് നിയമിക്കണമെന്ന് കടയുടമകളെ ഉണര്‍ത്തുന്നതിനും വേണ്ടിയാണിത്. കിഴക്കന്‍ മേഖലകളിലാണ് പരിശോധനക്ക് തുടക്കമിട്ടത്. ആദ്യദിവസം 290 ഓളം കടകളിലാണ് പരിശോധന നടന്നത്.

രാവിലേയും വൈകുന്നേരവുമായി രണ്ട് സമയങ്ങളിലാണ് മൊബൈല്‍ കടകളിലെ സന്ദര്‍ശനം നടക്കുന്നതെന്ന് പരിശോധന വിഭാഗം മേധാവി സുല്‍ത്താന്‍ അല്‍ മുതൈരി പറഞ്ഞു. സ്വദേശിവത്കരണത്തിന് അനുവദിച്ച സമയപരിധിയായ റമദാന്‍ ഒന്ന് വരെ ഇത് തുടരും. മൊബൈല്‍ കടകളുടെ വിശദമായ കണക്കുകള്‍ പിന്നീട് പ്രസിദ്ധപ്പെടുത്തും. തൊഴിലുടമയുടെ കീഴിലല്ലാത്ത വിദേശിയെ ജോലിക്ക് നിയമിച്ചതായി കണ്ടാല്‍ അപ്പോള്‍ തന്നെ നടപടികളുണ്ടാകും. തൊഴിലാളിയെ നാടുകടത്തുകയും സ്ഥാപന ഉടമയെ റിക്രൂട്ട്മെന്‍റില്‍ നിന്ന് തടയുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisation
Next Story