കരാര്‍ കമ്പനികള്‍ വന്‍തോതില്‍ തൊഴിലാളികളെ ഒഴിവാക്കുന്നു
text_fieldsദമ്മാം: രാജ്യത്തെ നിരവധി കരാര്‍ കമ്പനികള്‍ വന്‍ തോതില്‍ തൊഴിലാളികളെ പിരിച്ചുവിടാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കരാര്‍ കമ്പനികളുടെ ഉടമസ്ഥരുടെ കൂട്ടായ്മ കിഴക്കന്‍ പ്രവിശ്യ ചേംബര്‍ ഓഫ് കൊമേഴ്സിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ സൂചനയുള്ളത്. എണ്ണവില ഇടിവിനെ തുടര്‍ന്ന് വന്‍കിട കരാറുകള്‍ ഇല്ലാതായതോടെയാണ് കമ്പനികള്‍ പ്രതിസന്ധിയിലായത്.
നൂറിലധികം കരാറുകളാണ് പൊതുമേഖല സ്ഥാപനങ്ങളായ സൗദി അരാംകോ, സാബിക്, സദാര, റോയല്‍ കമീഷന്‍ എന്നിവ നിര്‍ത്തിവെച്ചിരിക്കുന്നത്. ഈ കരാറുകള്‍ പ്രതീക്ഷിച്ച് വന്‍തോതില്‍ തൊഴിലാളികളെ കൊണ്ടുവന്ന ചെറുതും വലുതുമായ കമ്പനികളാണ് ശമ്പളം പോലും കൊടുക്കാന്‍ കഴിയാതെ പ്രയാസത്തിലായത്. പ്രമുഖ സൗദി ബാങ്കായ നാഷനല്‍ കൊമേഴ്സ്യല്‍ ബാങ്കിന്‍െറ കണക്കനുസരിച്ച് കഴിഞ്ഞ മാസങ്ങളില്‍ പൊതു, സ്വകാര്യകരാറുകളില്‍ 47 ശതമാനം ഇടിവാണ് സംഭവിച്ചത്. ഇത് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന അഞ്ഞൂറോളം കരാര്‍ സഥാപനങ്ങളെ പ്രതിസന്ധിയിലാക്കുമെന്നാണ് ആശങ്ക.
സ്ഥിതിഗതികള്‍ ഇങ്ങനെ തുടര്‍ന്നാല്‍ വലിയ തോതില്‍ തൊഴിലാളികളെ പിരിച്ചുവിട്ട് ചെലവ് കുറക്കാനുള്ള മാര്‍ഗം തേടുകയാണ് മിക്ക സ്ഥാപനങ്ങളും. വലിയ ശമ്പളം പറ്റുന്ന ഉന്നത ഉദ്യോഗസ്ഥരെയാകും ആദ്യ ഘട്ടത്തില്‍ പിരിച്ചുവിടുക എന്നാണ് ഉടമസ്ഥര്‍ പറയുന്നത്. സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ മാത്രം ഏഴുലക്ഷത്തിലധികം വിദേശികള്‍ കരാര്‍ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.
എണ്ണവില 2017ന് മുമ്പ് അമ്പത് ഡോളറിന് മുകളിലത്തൊന്‍ സാധ്യതയില്ളെന്ന പഠന റിപ്പോര്‍ട്ടുകള്‍ വന്നതോടെ പിരിച്ചുവിടല്‍ പ്രക്രിയ ഉടന്‍ ആരംഭിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. തൊഴിലാളികളെ പിരിച്ചുവിടുന്ന പ്രക്രിയ ആരംഭിച്ചുകഴിഞ്ഞുവെന്നും നിലവിലെ കരാറുകള്‍ അവസാനിക്കുന്നതോടെ കൂടുതല്‍ തൊഴിലാളികളെ പിരിച്ചുവിടുകയല്ലാതെ വഴിയില്ളെന്നും കിഴക്കന്‍ പ്രവിശ്യ ചേംബര്‍ കരാര്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.