Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘം  ഇന്ന് ഖമീസ് മുശൈത്തിലും ജീസാനിലും 

text_fields
bookmark_border

അബ്്ഹ: ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘം വെള്ളിയാഴ്ച ഖമീസ് മുശൈത്ത്, ജീസാന്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശിക്കും.  രാവിലെ ഒമ്പത്  മുതല്‍ 12.00 വരെയും വൈകുന്നേരം രണ്ട് മുതല്‍ അഞ്ച് വരെയും   ഖമീസിലെ വി.എച്ച്.എസ്.എഫ് ഓഫീസില്‍  കോണ്‍സുലേറ്റിന്‍െറ സേവനം ലഭ്യമാകും. ഒൗട്ട്സോഴ്സ് ഏജന്‍സികള്‍ കൈകാര്യം ചെയ്യുന്നതല്ലാത്ത സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, പാസ്പോര്‍ട്ട് സംബന്ധമായ കാര്യങ്ങള്‍ എന്നിവക്ക്  കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ സമീപിക്കാവുന്നതാണ്.  തൊഴില്‍, ക്ഷേമസംബന്ധമായ വിഷയങ്ങളിലെ പരാതികളും   എഴുതി തയ്യാറാക്കി നല്‍കാം
രാവിലെ ഒമ്പത് മുതല്‍ 12 വരെയും ഉച്ചക്ക് രണ്ട്  മുതല്‍ അഞ്ച് വരെയും ജീസാനിലെ ഹോട്ടല്‍ അദ്നാനില്‍   കോണ്‍സുലേറ്റിന്‍െറ സേവനം ലഭ്യമാകും. ഒൗട്ട് സോഴ്സ് ഏജന്‍സികള്‍ കെകാര്യം ചെയ്യുന്നതല്ലാത്ത സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, പാസ്പോര്‍ട്ട് സംബന്ധമായ കാര്യങ്ങള്‍ എന്നിവക്ക് ഈ സമയം കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ സമീപിക്കാവുന്നതാണ്. കൂടാതെ തൊഴില്‍, ക്ഷേമ സംബന്ധമായ വിഷയങ്ങളിലെ പരാതികള്‍ കോണ്‍സുലേറ്റിനെ ധരിപ്പിക്കാം. 
പ്രശ്നങ്ങള്‍ കൃത്യമായി എഴുതി തയാറാക്കി വരണമെന്ന് കോണ്‍സുലേറ്റ് അറിയിപ്പില്‍ പറഞ്ഞു. കോണ്‍സുലേറ്റ് സേവനത്തിന് 017 3217777  എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story