ത്വാഇഫില്‍ ട്രൈലറിടിച്ച് മലപ്പുറം സ്വദേശി മരിച്ചു
text_fields
മക്ക: ത്വാഇഫില്‍ ട്രൈലറിടിച്ച് മലപ്പുറം സ്വദേശി മരിച്ചു. എ.ആര്‍ നഗര്‍ പുകയൂര്‍ കൊട്ടന്‍ചാലില്‍ അബ്്ദുസ്സലാം കള്ളിയത്ത് (48) ആണ് അപകടത്തില്‍ പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഫൈന്‍ ടിഷ്യൂ പേപ്പര്‍ കമ്പനിയുടെ ബിസിനസ് എക്സിക്യൂട്ടീവായിരുന്നു. തിങ്കളാഴ്ച കമ്പനിയില്‍ നിന്ന് സാധനങ്ങളുമായി ത്വാഇഫിലേക്ക് പോയതായിരുന്നു. ത്വാഇഫ് റോഡില്‍ വാഹനത്തിന്‍െറ ടയര്‍ പഞ്ചറായി. ടയര്‍ മാറ്റാനായി അപായ സിഗ്നല്‍ വെക്കാന്‍ പുറത്തിറങ്ങിയ സമയത്ത് പാക്കിസ്താനി ഓടിച്ച ട്രൈലര്‍ വന്നിടിക്കുകയായിരുന്നു. അബ്ദുസ്സലാം സംഭവ സ്ഥലത്തു തന്നെ മരിച്ചു. രാത്രി വൈകിയും വീട്ടിലത്തൊത്തതിനെ തുടര്‍ന്ന് കുടുംബം അന്വേഷിച്ചുവരികയായിരുന്നു. ചൊവ്വാഴ്ച രാവിലെ കമ്പനി അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് അപകട വിവരമറിയുന്നത്. 16 വര്‍ഷമായി മക്കയിലെ കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്നു. കുടുംബ സമ്മേതം മക്കയിലാണ് താസം. ഭാര്യ: റംല. മക്കള്‍: മുഹമ്മദ് റാഷിദ്, ശംല വര്‍സത്, മുഹമ്മദ് റിഷാദ്. ബുധനാഴ്ച ളുഹര്‍ നമസ്കാരാനന്തരം മൃതദേഹം മക്ക ജന്നാത്തുല്‍ മഅല്ലലയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.