ജിദ്ദ: വീട്ടിനുള്ളില്‍ തീ പടര്‍ന്ന് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. ജിദ്ദയുടെ പടിഞ്ഞാറന്‍ മേഖലയിലാണ് അപകടമുണ്ടായതെന്ന് സിവില്‍ ഡിഫന്‍സ് മക്ക മേഖല വക്താവ് കേണല്‍ സഈദ് സര്‍ഹാന്‍ അറിയിച്ചു. 48കാരിയായ ഉമ്മയും 26 കാരിയായ മകളും അഞ്ചു വയസ്സുള്ള കുഞ്ഞുമാണ് മരിച്ചത്. കെട്ടിടത്തിന്‍െറ രണ്ടാം നിലയിലാണ് തീ പടര്‍ന്നത്. പുക ശ്വസിച്ച് അവശ നിലയില്‍ കണ്ടത്തെിയ ഇവരെ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല.