Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവ്യാഴാഴ്ച വരെ...

വ്യാഴാഴ്ച വരെ ഉഷ്ണക്കാറ്റിന് സാധ്യത

text_fields
bookmark_border
വ്യാഴാഴ്ച വരെ ഉഷ്ണക്കാറ്റിന് സാധ്യത
cancel

റിയാദ്: വ്യാഴാഴ്ച വരെ രാജ്യത്തിന്‍െറ ചില ഭാഗങ്ങളില്‍ ഉഷ്ണക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ചില ദിവസങ്ങളില്‍ കിഴക്കന്‍ പ്രവിശ്യയിലും റിയാദിന്‍െറ ചില ഭാഗങ്ങളിലും ഉഷ്ണക്കാറ്റ് വീശീയിരുന്നു. കടുത്ത ചൂടും ഈ ഭാഗങ്ങളില്‍ അനുഭവപ്പെട്ടു. ഈ സാഹചര്യം അടുത്ത ദിവസങ്ങളിലും തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ പരിസ്ഥിതി വകുപ്പ് മേധാവി ഡോ. മന്‍സൂര്‍ ബിന്‍ അതിയ്യ അല്‍മസ്റൂഇ അറിയിച്ചു. റിയാദിലും ഖസീമിലും നേരിയ തോതിലേ ഉഷ്ണക്കാറ്റടിക്കൂ. ഈ സമയങ്ങളില്‍ 48 ഡിഗ്രി വരെ അന്തരീക്ഷ ഊഷ്മാവ് ഉയരാനിടയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഖതറിലും ബഹ്റൈനിലും ഇതേ കാലാവസ്ഥയായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi wind
Next Story