അമീര്‍ മുഹമ്മദ് ഫ്രഞ്ച് പ്രസിഡന്‍റുമായി ചര്‍ച്ച നടത്തി
text_fieldsറിയാദ്: ഒൗദ്യോഗിക സന്ദര്‍ശനത്തിന്‍െറ ഭാഗമായി ഫ്രാന്‍സിലത്തെിയ രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രസിഡന്‍റ് ഫ്രാങ്കോയിസ് ഹോളണ്ടുമായി ചര്‍ച്ച നടത്തി.
സൗദി ഭരണാധികാരിയും പിതാവുമായ സല്‍മാന്‍ രാജാവിന്‍െറ സന്ദേശം അമീര്‍ മുഹമ്മദ് ഫ്രഞ്ച് പ്രസിഡന്‍റിന് കൈമാറി. സൗദിയുടെ വിഷന്‍ 2030 പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ സഹകരണം മെച്ചപ്പെടുത്തുന്ന നടപടികള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. സൗദിയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ പദ്ധതിക്ക് എല്ലാവിധ സഹകരണവും ഫ്രഞ്ച് പ്രസിഡന്‍റ് വാഗ്ദാനം ചെയ്തു.
ഇതിന് പുറമെ മിഡ്ലീസ്റ്റിലെ പുതിയ സംഭവ വികാസങ്ങളും മേഖലയുടെ സ്ഥിരതയും സമാധാനവും ചര്‍ച്ചയായി. വിദേശ മന്ത്രി ആദില്‍ ജുബൈര്‍, ധനമന്ത്രി ഡോ. ഇബ്രാഹീം ബിന്‍ അബ്ദുല്‍ അസീസ് അല്‍ അസ്സാഫ് എന്നിവരടങ്ങുന്ന സംഘം അമീര്‍ മുഹമ്മദിനൊപ്പമുണ്ട്.
ഇതോടൊപ്പം ഫ്രഞ്ച് ധനമന്ത്രി മൈക്കല്‍ സബാന്‍ സൗദി ധനമന്ത്രി അസ്സാഫുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തിക മേഖലയില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള സഹകരണം ശക്തമാണെന്ന് മന്ത്രിമാര്‍ ആവര്‍ത്തിച്ചു. സഹകരണം മെച്ചപ്പെടുത്തേണ്ടതിന്‍െറ ആവശ്യകത ഇരുവരും ഊന്നിപ്പറയുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.